ആലപ്പുഴ :വാഹനം മോഷ്ടിച്ച് കഷണങ്ങളാക്കി ആക്രി വില്പന നടത്തിയ പ്രതികള്‍ അറസ്റ്റില്‍. പ്രതികളായ ആലപ്പുഴ മുട്ടാര്‍ സ്വദേശി സുജിത്ത് (21), കോട്ടയം കുറിച്ചി സ്വദേശികളായ രാജീവ് (34), പ്രജിത്ത് (18) എന്നിവരാണ് പിടിയിലായത്.ഇവരെ കൂടാതെ പ്രായപൂര്‍ത്തി ആകാത്ത രണ്ടു രണ്ടുപേര്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കുട്ടനാട് രാമങ്കരി എം എല്‍ എ പാലത്തിന് സമീപം രാത്രി കടയ്‌ക്ക് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന ആക്ടീവ സ്‌കൂട്ടറാണ് മോഷ്ടിച്ച് ആക്രിക്ക് വിറ്റത്. കെ എസ് ഇ ബി എന്‍ജിനീയറുടേതാണ് മോഷ്ടിച്ച സ്‌കൂട്ടര്‍.
രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട പ്രതികളെയും ചങ്ങനാശേരി തുരുത്തി ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ആക്രി കടകളെയും പൊലീസ് നിരീക്ഷിച്ചു വരുവെയാണ് ഇവര്‍ വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: