മുംബൈ: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളില്‍തന്നെ ചുമതലകള്‍ ഏറ്റെടുത്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ഏകനാഥ് ഷിൻഡെയും. മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ തീരുമാനത്തിൽ ഫഡ്പൂനാവിസ് പുനെയിലെ ഒരു കുടുംബത്തിന് ധനസഹായം അനുവദിച്ചു.
മന്ത്രാലയത്തിലെത്തിയ മൂന്ന് നേതാക്കൾക്കും ജീവനക്കാർ പരമ്പരാഗത സ്വീകരണം നൽകി. തുടർന്ന് ഛത്രപതി ശിവജി മഹാരാജ്, ജിജാബായി, ബിആർ അംബേദ്കർ, മഹാത്മാ ഫൂലെ എന്നിവരുടെ ഛായാചിത്രങ്ങളിൽ ഫഡ്‌നാവിസും പ്രതിനിധികളും പുഷ്പാർച്ചന നടത്തി.
ഫഡ്‌നാവിസ്, ഷിൻഡെ, പവാർ എന്നിവർ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് നേതൃത്വം നൽകുകയും മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. തുടര്‍ന്ന് മഹാരാഷ്‌ട്രയുടെ 20-ാമത് മുഖ്യമന്ത്രി ഫഡ്നാവിസ് പൂനെ നിവാസിയായ ചന്ദ്രകാന്ത് കുർഹാഡെയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
കുർഹാഡെയുടെ ഭാര്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ആവശ്യപ്പെട്ടിരുന്നു. ചന്ദ്രകാന്ത് ശങ്കർ കുർഹാഡെയുടെ മജ്ജ മാറ്റിവയ്‌ക്കൽ ചികിത്സയ്‌ക്കായി കുടുംബം പണം ഉപയോഗിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു രോഗിക്ക് മജ്ജ മാറ്റിവെക്കൽ ചികിൽസയ്‌ക്കായി 5 ലക്ഷം രൂപ നൽകാൻ ഞാൻ തീരുമാനിച്ചതാണ് . അതിലാണ് ഇന്ന് ഞാൻ ആദ്യം ഒപ്പുവെച്ചത്- ഫഡ്നാവിസ് പറഞ്ഞു. മഹായുതിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ തന്റെ സർക്കാർ നിറവേറ്റുമെന്ന് പുതിയ മുഖ്യമന്ത്രി പറഞ്ഞു.
“കഴിഞ്ഞ 2.5 വർഷമായി, ഞങ്ങൾ മഹാരാഷ്‌ട്രയുടെ വികസനത്തിനായി പ്രവർത്തിച്ചു, ഇവിടെ നിന്നും ഞങ്ങൾ മഹാരാഷ്‌ട്രയുടെ വികസനത്തിനായി പ്രവർത്തിക്കും, ഞങ്ങൾ ഇപ്പോൾ നിർത്തില്ല, ദിശയും വേഗതയും ഒന്നുതന്നെയാണ്, ഞങ്ങളുടെ റോളുകൾ മാത്രമാണ് മാറിയത് … ഞങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, മഹാരാഷ്‌ട്രയുടെ പുരോഗതിക്കായി ഞങ്ങൾ തീരുമാനങ്ങൾ എടുക്കും,” അദ്ദേഹം പിന്നീട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: