ആലപ്പുഴ:കളര്‍കോട് ടവേര കാര്‍ കെ എസ് ആര് ടി സി ബസിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു.പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്വിന് ജോര്‍ജ് ആണ് മരിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടായത്.പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. ഒന്നരമാസം മുമ്പാണ് ഈ വിദ്യാര്തഥികള് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്.പരിചയക്കാരന് വിട്ടു നല്കിയ ടവേര കാറില്‍ 11 പേര് സിനിമയ്ക്ക് പോകവവെയാണ് അപകടമുണ്ടായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: