ഭോപ്പാൽ : ഇസ്ലാം മതത്തിലെ ആചാരങ്ങൾ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് മുസ്ലീം യുവതി ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. മധ്യപ്രദേശിലെ അശോക്‌നഗർ ചന്ദേരിയിലാണ് സംഭവം . ചന്ദേരി സ്വദേശികളായ അങ്കിത് കോലിയും അനുഷ്‌ക ബാനോയും കഴിഞ്ഞ കുറേ വർഷങ്ങളായി പ്രണയത്തിലായിരുന്നു.
എന്നാൽ ഈ പ്രണയത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിരായിരുന്നു. വരൻ തങ്ങളുടെ മതത്തിൽ പെട്ടവനല്ലെന്നും ഈ വിവാഹം നടത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു. പിന്നാലെ അനുഷ്ക നിയമപ്രകാരം മതം മാറി ഹിന്ദുവാകാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് അശോക് നഗർ വിട്ട് ടികംഗഡിലെത്തി. ഹിന്ദു സംഘടനകളുടെ സഹായത്തോടെ ഇവിടെയുള്ള പുരാതന ശിവക്ഷേത്രത്തിൽ വച്ച് പുരോഹിതന്മാർ ഗംഗാ ജലം നൽകി ശുദ്ധീകരിച്ച്, ഹിന്ദുമതത്തിലേക്ക് മാറ്റി. ഇതിന് ശേഷം അങ്കിത് കോലിയും അനുഷ്‌കയും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി.
അനുഷ്ക ബാനോ ബീഗം എന്ന പേരും മാറ്റി അനുഷ്‌ക കോലി എന്നാക്കി .ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സമ്മർദമോ അത്യാഗ്രഹമോ കൊണ്ടല്ല താൻ മതം മാറിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും അനുഷ്ക പറഞ്ഞു.ഇസ്ലാമിൽ മുത്തലാഖ് ഉണ്ടെന്നും അത് തനിക്ക് ഇഷ്ടമല്ല . ഒരു ഹിന്ദു ആൺകുട്ടിയെ വിവാഹം കഴിക്കുന്നതാണ് സുരക്ഷിതത്വം . വിവാഹശേഷം തന്റെ സഹോദരിക്ക് നിരന്തരം പീഡനമേൽക്കേണ്ടി വന്നുവെന്നും അനുഷ്ക പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: