കോട്ടയം: പട്ടികജാതി വിഭാഗത്തില്പ്പെട്ട പ്ലസ് വണ് വിദ്യാര്ഥികള്ക്കു മെഡിക്കല്/എന്ജിനീയറിംഗ് എന്ട്രന്സ് പരിശീലനത്തിന് ധനസഹായം നല്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി വിഷന് പദ്ധതിയിലേയ്ക്ക് ഡിസംബര് 24 വരെ അപേക്ഷിക്കാം. 2024 വര്ഷം എസ്എസ്എല്സി പരീക്ഷ പാസായ പ്ലസ് ടു സയന്സ്/വി എച്ച് എസ് സി കോഴ്സുകള്ക്ക് ഒന്നാം വര്ഷം പഠിക്കുന്നവര്ക്കുന്നവര്ക്ക് അപേക്ഷിക്കാം.
2024 വര്ഷം സ്റ്റേറ്റ് സിലബസില് സയന്സ്, ഇംഗ്ലീഷ് കണക്ക് എന്നീ വിഷയങ്ങളില് ബി പ്ലസില് കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചതും സി ബി എസ് സി/ഐസിഎസ്സി സിലബസില് യഥാക്രമം സയന്സ്, ഇംഗ്ലീഷ് കണക്ക് എന്നീ വിഷയങ്ങള്ക്ക് എ ടു, എ ഗ്രേഡുകള് നേടി വിജയിച്ചതുമായ വിദ്യാര്ത്ഥികള്ക്ക് അപേക്ഷിക്കാം. കോട്ടയം ജില്ലയില് എംപാനല് ചെയ്തിട്ടുളള പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്, കോട്ടയം ദര്ശന അക്കാദമി , പാലാ ടാലെന്റ് അക്കാദമി , വൈക്കം എക്സലന്റ് ഇന്സ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളില് പരിശീലനം നേടുന്നവര്ക്കാണ് ധനസഹായം. അപേക്ഷകര് കോട്ടയം ജില്ലയില് താമസിക്കുന്നവരും കുടുംബ വരുമാനം ആറ് ലക്ഷം രൂപയില് കവിയാത്തവരുമായിരിക്കണം. കൂടുതല് വിവരങ്ങള്ക്കും അപേക്ഷ ഫോമിനുമായി ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലോ, കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോണ് – 0481-2562503.
പ്രതികരിക്കാൻ ഇവിടെ എഴുതുക: