കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ സംഭരണ വില ഉയര്‍ത്തുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ വില കുറയ്‌ക്കുന്നതിനെതിരെ പാടശേഖരസമിതി കണ്‍വീനര്‍മാര്‍. കേന്ദ്രസര്‍ക്കാര്‍ മൂന്നുതവണ സംഭരണ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആനുപാതികമായി അത്രയും കുറയ്‌ക്കുകയായിരുന്നു. സപ്ലൈകോ തുടങ്ങിയ കാലത്ത് കൊടുത്തിരുന്ന കൈകാര്യ ചെലവയായ 12 പൈസയാണ് ഇപ്പോഴും നല്‍കുന്നത്. കൂലി ചെലവിന് ആനുപാതികമായി കൈകാര്യചെലവ് വര്‍ദ്ധിപ്പിക്കുന്നില്ല. ഇതെല്ലാം സംസ്ഥാനത്തെ നെല്‍കര്‍ഷകരെ പ്രതികൂലമായ ബാധിക്കുകയാണെന്നു വിവിധ പാടശേഖരസമിതി കണ്‍വീനര്‍മാര്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ ദ്രോഹ നടപടി തുടര്‍ന്നാല്‍ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.സംഭരണ വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവ് വരുത്തിയതിനാല്‍ കഴിഞ്ഞവര്‍ഷം ലഭിച്ച വില തന്നെയാണ് ഇക്കുറിയും കര്‍ഷകര്‍ക്ക് ലഭിക്കുക. ഉദ്പാദന ചെലവിന് ആനുപാതികമായ വരുമാനം കൃഷിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യമാണെന്നും പാരമ്പര്യമായി തുടര്‍ന്നുപോകുന്നതു കൊണ്ട് മാത്രം കൃഷി നടത്തുകയാണെന്നും കര്‍ഷകര്‍ പറയുന്നു.കൃഷിക്ക് നെല്ല് സംഭരിച്ചതിന്റെ പണം സപ്ലൈകോ രണ്ടുമാസമായിട്ടും നല്‍കിയിട്ടില്ല. അത് ലഭിച്ചാലേ പുഞ്ച കൃഷി നടത്താനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: