ന്യൂഡല്‍ഹി : കേരളത്തിലെ റെയില്‍വേ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിനോട് സമരത്തിന് തയ്യാറുണ്ടോ എന്ന് തിരുവനന്തപുരം എംപി ശശി തരൂരിനോട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആരാഞ്ഞു. നേമം ടെര്‍മിനലിനുള്ള ഫണ്ട് സംബന്ധിച്ച ശശി തരൂരിന്റെ ചോദ്യത്തിന് മറുപടി പറയയവെയാണ് ഫണ്ടല്ല , സ്ഥലം ഏറ്റെടുപ്പാണ് കേരളത്തില്‍ സുപ്രധാന വിഷയമെന്ന് മന്ത്രി ചുണ്ടിക്കാട്ടിയത്.
സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുക എന്നുള്ളത് ഭഗീരഥപ്രയത്‌നമാണ്. പലവട്ടം ആവശ്യപ്പെട്ടിട്ടും ശബരി റെയില്‍ അടക്കമുള്ള പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുപ്പ് കാര്യമായി പുരോഗമിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഗൗരവതരമായ ഇടപെടല്‍ അല്ല സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. ഈ സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രി സ്ഥലം ഏറ്റെടുപ്പ് സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ കഴിയുമോ എന്ന് ശശി തരൂര്‍ എംപിയോട് ചോദിച്ചത്. സ്ഥലം ഏറ്റെടുപ്പ് സുഗമമാക്കിയാല്‍ റെയില്‍വേ വികസനം താനേ വരുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: