കൊച്ചി: പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും പത്തു ദിവസത്തിനകം നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരായി ഉത്തരവ് നടപ്പാക്കിയ വിവരം ബോധിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പലവട്ടം ഇത്തരത്തില്‍ ഉത്തരവിറക്കിയിട്ടും പാലിക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയാണ് കോടതി ഇപ്പോള്‍ കര്‍ക്കശ നിലപാടെടുത്തിരിക്കുന്നത്. ബോര്‍ഡുകളും മറ്റും നീക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്ക്വാഡുകളെയും ഫീല്‍ഡ് സ്റ്റാഫിനെയും നിയോഗിക്കാം. ഭീഷണി ഉണ്ടായാല്‍ പോലീസ് സംരക്ഷണം ഉറപ്പാക്കണം. രാഷ്ട്രീയപാര്‍ട്ടികളെ ഉദ്യോഗസ്ഥര്‍ ഭയക്കുകയാണ് . റോഡിന്റെ കൈവരികളില്‍ പോലും ബോര്‍ഡുകളും കൊടിതോരണങ്ങളുമാണ് . കൊടിയില്‍ തൊട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടും എന്ന് അവസ്ഥയാണ്. സിനിമയുടെയും മതസ്ഥാപനങ്ങളുടെയും പോസ്റ്ററുകളും ഇത്തരത്തില്‍ സ്ഥാപിക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: