Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നമ്മുടെ പെണ്‍കുട്ടികള്‍ക്കും പഠിക്കാൻ അവകാശമുണ്ട്; അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ വിമർശിച്ച് ക്രിക്കറ്റ് താരം റാഷിദ് ഖാൻ

Janmabhumi Online by Janmabhumi Online
Dec 5, 2024, 10:54 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കാബൂള്‍: പെൺകുട്ടികൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ താലിബാൻ ഭരണകൂടത്തിനെ ശക്തമായി വിമർശിച്ച് അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. സ്ത്രീകള്‍ക്കും പുരുഷനും ഒരുപോലെ വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇസ്‌ലാം പറയുന്നത്. ഒരു രാജ്യത്തിന്റെ വികസനക്കുതിപ്പ് തുടങ്ങുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ക്കും പഠിക്കാനും രാജ്യത്തെ സേവിക്കാനുമുള്ള അവകാശമുണ്ടെന്നും റാഷിദ് ഖാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സർക്കാർ നിർദ്ദേശത്തെ തുടർന്ന് നഴ്സിങ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇനിമുതൽ സ്ത്രീകളെ പ്രവേശനമുണ്ടാകില്ലെന്ന് അധികാരികൾ ആവർത്തിച്ചു വ്യക്തമാക്കുന്ന സാഹചര്യത്തിലാണ്, ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സാമാന്യം നീണ്ട കുറിപ്പിൽ റാഷിദ് ഖാൻ ആവശ്യപ്പെട്ടത്. തങ്ങള്‍ക്കും പഠിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തന്റെ സഹോദരികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ സങ്കടമുണ്ടെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

അഫ്ഗാനിൽ 20 വർഷത്തെ യുഎസ് അധിനിവേശത്തിനുശേഷം 2021 ഓഗസ്റ്റിലാണ് താലിബാൻ അധികാരം പിടിച്ചത്. പിന്നാലെ സ്കൂളുകളിൽ ഏഴാം ക്ലാസ് മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയിരുന്നു. സർവകലാശാലകളിൽ ഉൾപ്പെടെ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി. പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മതി എന്ന നിലപാടാണു താലിബാനുള്ളത്.

റാഷിദ് ഖാന്റെ കുറിപ്പിൽനിന്ന്

‘‘ഇസ്‌ലാമിക പഠനങ്ങളിൽ വലിയ പ്രാധാന്യം നൽകുന്ന ഒന്നാണ് വിദ്യാഭ്യാസം. സ്ത്രീകൾക്കും പുരുഷൻമാർക്കും അറിവ് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഇസ്‌‍ലാം പഠിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീപുരുഷൻമാരുടെ തുല്യമായ ആത്മീയ മൂല്യത്തെക്കുറിച്ചും ഖുർആനിൽ എടുത്തു പറയുന്നുമുണ്ട്. അഫ്ഗാനിസ്ഥാനിലെ അമ്മമാർക്കും സഹോദരിമാർക്കും വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ ഏറെ വേദനയോടും നിരാശയോടെയുമാണ് ഞാൻ കാണുന്നത്.

ഈ നീക്കം അവരുടെ ഭാവിയെ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ വിശാലമായ ഘടനയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അവർ പങ്കുവയ്‌ക്കുന്ന വേദനയും നിരാശയും അവർ അനുഭവിക്കുന്ന വെല്ലുവിളികളുടെ നേർച്ചിത്രമാണ്.

‘‘നമ്മുടെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാൻ വളരെ നിർണായകമായ ഒരു ദശാസന്ധിയിലാണ് ഇപ്പോഴുള്ളത്. മെഡിക്കൽ രംഗത്ത് ഉൾപ്പെടെ എല്ല മേഖലകളിലും വിദഗ്ധൻമാരെ ഈ രാജ്യത്തിന് ആവശ്യമുണ്ട്. ആരോഗ്യരംഗം നേരിടുന്ന വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് സവിശേഷ ശ്രദ്ധയർഹിക്കുന്ന പ്രശ്നം തന്നെയാണ്. അത് നമ്മുടെ ആരോഗ്യസംവിധാനത്തെയും സ്ത്രീകളുടെ അന്തസിനെയും ഒരുപോലെ ബാധിക്കുന്നു.

‘‘മെഡിക്കൽ രംഗത്ത് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കേണ്ടത് പ്രധാനമാണ്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് എന്റെ അഭ്യർഥന. അങ്ങനെ അഫ്ഗാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും അതുവഴി രാജ്യത്തിന്റെ വികസനത്തിനായി വലിയ സംഭാവനകൾ നൽകാനും കഴിയും. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് സാമൂഹികമായ ഒരു ഉത്തരവാദിത്തം മാത്രമല്ല, നമ്മുടെ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച ധാർമികമായ കടമ കൂടിയാണ്’ – റാഷിദ് ഖാൻ കുറിച്ചു.

Tags: TalibanafganistancricketerRashid Khanmedical sectorwomen education
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ട്രെയിൻ ഓടും ; 2026 ഓടെ സർവേ പൂർത്തിയാകുന്ന ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതി മുന്നോട്ട്

World

“ഓപ്പറേഷൻ സിന്ദൂർ അത്യാവശ്യമാണ്, ഞാൻ ഐഎസ്‌ഐ ഭീകരതയുടെ നിഴലിൽ ജീവിച്ചിട്ടുണ്ട് ” – മറിയം സുലൈമാൻഖിൽ 

India

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

World

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

World

അഫ്ഗാൻ വ്യോമതാവളം ചൈന പിടിച്ചെടുത്തു : നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

പുതിയ വാര്‍ത്തകള്‍

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies