കൊച്ചി: വഖഫ് നിയമം മൂലം രാജ്യത്തെ ദുരിത്തിലായവരോടുള്ള നിലപാടെന്തെന്ന് കോണ്‍ഗ്രസിനോട് മുനമ്പം ജനതയുടെ ചോദ്യം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അയച്ച കത്തിലാണ് സമര സമിതിയുടെ ചോദ്യം. നിയമസഭയില്‍ വിഷയം എന്തുകൊണ്ട് ഉന്നയിക്കുന്നില്ലെന്നു ചോദിച്ച അവര്‍, പ്രതിപക്ഷം സര്‍ക്കാരിനെതിരേ എന്തുകൊണ്ടു സമരം ചെയ്യുന്നില്ലെന്നും ആരാഞ്ഞു.
ചോദ്യങ്ങള്‍:
# വഖഫ് വിഷയത്തില്‍ ദുരിത ബാധിതരോട് കോണ്‍ഗ്രസിന്റെ നിലപാടെന്ത്.
# ഞങ്ങള്‍ സമരം തുടരുമ്പോള്‍ത്തന്നെയാണ് നിയമസഭ കൂടിയത്. മുനമ്പം വിഷയം എന്തുകൊണ്ട് അടിയന്തര പ്രമേയമായി നിങ്ങള്‍ അവതരിപ്പിച്ചില്ല.
# സര്‍ക്കാരിനെതിരേ എന്തുകൊണ്ട് സമര പരിപാടിയില്ല.
# വിഷയം രമ്യമായി പരിഹരിക്കണമെന്നു പറയുന്നതിനപ്പുറം പ്രതിപക്ഷമെന്ന നിലയ്‌ക്ക് എന്തു നിലപാടാണ് സ്വീകരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് എന്തു നിര്‍ദേശങ്ങളാണുള്ളത്. മുനമ്പം നിവാസികള്‍ക്കായി എന്താണ് നിങ്ങള്‍ ചെയ്യുന്നത്
# വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ യുഡിഎഫ് എംപിമാരുടെ നിലപാട് എന്തായിരിക്കും.
# പ്രശ്‌നം പരിഹരിക്കാന്‍ 10 മിനിറ്റ് മതിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്താണ് ആ ഫോര്‍മുല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: