World

ദക്ഷിണ കൊറിയയിലെ പട്ടാള ഭരണം മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു

Published by

സോള്‍: ദക്ഷിണ കൊറിയയില്‍ പട്ടാളനിയമം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യോലിന്റെ നാടകീയ നീക്കം. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 4:30ന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രസിഡന്റ് യൂന്‍ സുക് യോലിന്റെ പിന്മാറ്റം. ദേശീയ അസംബ്ലിയുടെ ആവശ്യം അംഗീകരിക്കുന്നതായും കാബിനറ്റ് യോഗം പട്ടാളനിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചതായും പ്രസിഡന്റ് അറിയിച്ചു.

അര്‍ധരാത്രിയില്‍ ചേര്‍ന്ന ദേശീയ അസംബ്ലി സമ്മേളനത്തില്‍ പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ ദക്ഷിണ കൊറിയന്‍ എംപിമാര്‍ ഏകകണ്ഠമായി വോട്ട് ചെയ്തു. ഇതോടെയാണ് പിന്‍വലിച്ചത്.

പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുന്നതായും സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപിച്ചാണ് യൂന്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടും ഇംപീച്ച്‌മെന്റ് നീക്കവും ഉണ്ടായതോടെയാണ് പ്രസിഡന്റിന് കീഴടങ്ങേണ്ടി വന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by