തിരുവനന്തപുരം: തായ്ലന്ഡ് ചിയാങ് മയിയില്‍ നടന്ന മിനി ഗോള്‍ഫ് ഏഷ്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഭാരത ടീമംഗങ്ങളായ മലയാളികളെ കായികമന്ത്രി വി. അബ്ദുള്‍ റഹ്മാന് ആദരിച്ചു.
ഷജീര്‍ മുഹമ്മദ്, ബി. കൃഷ്ണ, അഭിമന്യു വി. നായര്‍, ആരോണ്‍ മാത്യു, ഭദ്ര ആര്. നായര്‍ എന്നിവരെയാണ് മന്ത്രി ആദരിച്ചത്. മിനി ഗോള്‍ഫ് സംസ്ഥാന സെക്രട്ടറി വിനോദ് കുമാര്‍, ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് അഹമ്മദ് റസിന്, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ബോബി സി. ജോസഫ്, മിനി ഗോള്‍ഫ് സംസ്ഥാന ഭാരവാഹികളായ അജയ്കുമാര്‍, അനീഷ് കുമാര്‍, സുജിത് പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ 13 വരെയാണ് മത്സരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: