ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുകയാണ് ജിഹാദികളുടെ ലക്ഷ്യമെന്ന് പ്രമുഖ ബംഗ്ലാ എഴുത്തുകാരി തസ്ലീമ നസ്രീന്. ജിഹാദികള്‍ക്ക് അവരുടെ ഭൂമി ഹിന്ദുമുക്തമാക്കണം. ഈ ലക്ഷ്യം നേടാനാണ് അവരുടെ ്രശമം.
ജയിലിലടച്ച ചിന്മയ് കൃഷ്ണ ദാസിനു വേണ്ടി ഹാജരാകാന്‍ ഒരു അഭിഭാഷകന് പോലുമില്ല. ജിഹാദികളുടെ നാട്ടില്‍ ഹിന്ദുക്കളോടുള്ള വെറുപ്പ് മനസിലാക്കാന്‍ ഇതു മാത്രം മതി. അദ്ദേഹത്തിന്റെ അഭിഭാഷകനെ അടിച്ച് ആശുപത്രിയിലാക്കി. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണ്. അദ്ദേഹത്തിന്റെ അവകാശങ്ങള്‍ ലംഘിക്കാനും ഹിന്ദു ഉണര്‍വ് തടയാനുമാണ് അദ്ദേഹത്തെ ജയിലില്‍ തന്നെയിട്ടിരിക്കുന്നത്, അവര്‍ എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: