ന്യൂഡൽഹി ; ഐഎസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ (ഐഎസ്) ഇന്ത്യ തലവൻ സാഖിബ് നാച്ചൻ സുപ്രീം കോടതിയിൽ. നിരവധി ഭീകരാക്രമണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാഖിബ് ഇപ്പോൾ തിഹാർ ജയിലിലാണ്.
വീഡിയോ കോൺഫറൻസിംഗിലൂടെ സുപ്രിം കോടതിയിലെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല് ഭൂയാൻ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ സാഖിബ് ഹാജരായി. കോടതി നിയോഗിച്ച അഭിഭാഷകനായ അമിക്കസ് ക്യൂറിയുടെ സഹായത്തോടെ കേസ് വാദിക്കാനുള്ള കോടതിയുടെ നിർദേശം സാഖിബ് സമ്മതിച്ചു.
മുമ്പ് സിമി (സ്റ്റുഡൻ്റ്‌സ് ഇസ്ലാമിക് മൂവ്‌മെൻ്റ് ഓഫ് ഇന്ത്യ) യുടെ ഭാരവാഹിയായിരുന്നു സാഖിബ് .2002-2003 കാലത്ത് മുംബൈയിലെ വിലെ പാർലെ, മുളുണ്ട്, സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്.
മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതു സാഖിബാണ്. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഒരു ഗ്രാമം “അൽ ഷാം” അതായത് ഇസ്ലാമിക ഭരണത്തിൻ കീഴിലുള്ള പ്രദേശമാണെന്ന് ഇയാൾ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: