നാഗ്പൂര്‍: ആയുധനിര്‍മാണ രംഗത്തെ ആത്മനിര്‍ഭര്‍ പദ്ധതിയില്‍ നിര്‍ണായക കുതിപ്പുമായി നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസ്. ആദ്യ സ്വദേശി ആയുധമായ 480 നാഗാസ്ത്ര- 1 ഡ്രോണുകള്‍ സൈന്യത്തിന് കൈമാറി. 75 ശതമാനത്തിലധികവും തദ്ദേശീയ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഈ ആയുധങ്ങള്‍ നിര്‍മിച്ചത്.
നാഗാസ്ത്ര പൂര്‍ണമായും നാഗ്പൂരില്‍ രൂപകല്പന ചെയ്തതാണ്. ഭാരം കുറഞ്ഞതും സൈനികര്‍ക്ക് സ്വയം വഹിക്കാവുന്ന തരത്തിലുള്ളതുമാണിത്. യുദ്ധമുഖത്ത് ഉപയോഗിക്കാവുന്ന നാഗാസ്ത്രയും രണ്ടും മുന്നും പതിപ്പുകളുടെ നിര്‍മാണവും സോളാര്‍ ഇന്ഡസ്ട്രീസില് പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: