തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും ഡിജിറ്റല്‍ എഞ്ചിനീയറിംഗ്, ഐടി വികസന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയായ എ ടീം സോഫ്റ്റ് സൊല്യൂഷന്‍സിന്റെ ടെക്നോപാര്‍ക്കിലെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ഉദ്ഘാടനം ചെയ്തു.
ഡിസിഎസ്എംഎടി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, മുളമൂട്ടില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എബ്രഹാം മുളമൂട്ടില്‍, ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അനില്‍ അടൂര്‍, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്‍റ് രജിത് നായര്‍, തമിഴ് നാട് മാര്‍ എഫ്രേം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാഭ്യാസ വിദഗ്ധന്‍ ഫാ. ഫെബിന്‍, ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
ടെക്നോപാര്‍ക്കിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ കമ്പനികളുടെ കൂട്ടായ്മയാണെന്നും ടെക്നോപാര്‍ക്കിന്റെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഈ കമ്പനികളെന്നും കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ ഒരു സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച് ആഗോള സേവന ദാതാവായി വളര്‍ന്ന കമ്പനിയാണ് എ ടീം സൊല്യൂഷന്‍സ്. ടെക്നോപാര്‍ക്ക് ഫേസ് വണിലെ തേജസ്വിനി കെട്ടിടത്തില്‍ പുതിയ ഓഫീസ് ആരംഭിച്ചത് എ ടീമിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്. പുതിയ ഓഫീസിലൂടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ എ ടീമിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സേവന ദാതാവില്‍ നിന്ന് ഉല്‍പ്പന്ന നിര്‍മ്മാതാവിലേക്ക് എങ്ങനെ മാറാമെന്ന് എ ടീം പോലുള്ള കമ്പനികള്‍ തെളിയിക്കുന്നുവെന്ന് ആഗോള വിപണിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഡോ.എബ്രഹാം മുളമൂട്ടില്‍ പറഞ്ഞു. കേരളത്തിലെ നൈപുണ്യ ശേഷിയെയും ഐടി ആവാസവ്യവസ്ഥയെയും പ്രയോജനപ്പെടുത്തുന്നതിലൂടെ ലോകോത്തര സാങ്കേതിക പരിഹാരങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കാനുള്ള കഴിവ് എ ടീം പ്രകടിപ്പിക്കുന്നു. ഒപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്കും എ ടീം സംഭാവന ചെയ്യുന്നു. ഇത്തരം നവീകരണവും നേതൃത്വവുമാണ് ഇന്ത്യയെ ആഗോള സാങ്കേതിക ശക്തികേന്ദ്രമായി മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അഭിവൃദ്ധി പ്രാപിക്കുന്ന ഐടി ആവാസവ്യവസ്ഥയായ ടെക്നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗിനും ഗവേഷണത്തിനുമായുള്ള കമ്പനി സ്ഥാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ ടീം സോഫ്റ്റ് സൊല്യൂഷന്‍സ് സിഇഒ അഭിനന്ദ് വി നായര്‍ പറഞ്ഞു. ആഗോളതലത്തില്‍ ക്ലയന്‍റുകള്‍ക്ക് എഐ അധിഷ്ഠിത പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള എ ടീമിന്റെ കാഴ്ചപ്പാടില്‍ നിര്‍ണായകമായി വര്‍ത്തിക്കാന്‍ ടെക്നോപാര്‍ക്കിലെ ഓഫീസിനാകും.
അടുത്ത വര്‍ഷം രണ്ട് ഹെല്‍ത്ത് ടെക് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എ ടീമിന്റെ ടെക്നോപാര്‍ക്ക് ഓഫീസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എ ടിമിന്റെ ഹെല്‍ത്ത് കെയര്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ്എയിലെ മുന്‍നിര ടെക് ബ്രാന്‍ഡുകളുടെ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് പങ്കാളി എന്ന നിലയില്‍ എ ടീമിന്റെ സാങ്കേതിക സമ്പ്രദായങ്ങളില്‍ ഡാറ്റ, എ ഐ സൊല്യൂഷനുകള്‍, ഡേവ് ഓപ്സ്, ക്ലൗഡ്-നേറ്റീവ് ഡെവലപ്മെന്‍റ്, ടെസ്റ്റിംഗ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. 2024-ലെ ക്ലച്ച് ബിസിനസ് പട്ടികയില്‍ മികച്ച 10 ഐടി സ്റ്റാഫ് ഓഗ്മെന്‍റേഷന്‍ കമ്പനികളിലും മികച്ച 100 ബിടുബി ഐടി സേവന ദാതാക്കളിലും എ ടീം സോഫ്റ്റ് സൊല്യൂഷന്‍സ് ഇടം പിടിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: