Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

40ാം നീക്കത്തിലെ അബദ്ധം ഡിങ്ങ് ലിറനെ തോല്‍വിയുടെ വായില്‍ എത്തിച്ചതാണ്….ദൈവഹിതം പോലെ ഏഴാം ഗെയിമില്‍ സമനില കിട്ടി

അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് നീണ്ട കളിയുടെ 40ാം നീക്കത്തില്‍ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിക്കുന്ന ഡിങ്ങ് ലിറന്‍ വലിയൊരു അബദ്ധം വരുത്തി. അതിന്റെ മുറിവില്‍ നിന്നും പിന്നീട് 45ാം നീക്കത്തിലാണ് ഡിങ്ങ് ലിറന്‍ രക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 07:24 pm IST
in Sports
ഏഴാം ഗെയിമില്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തില്‍ ഡിങ്ങ് ലിറന്‍

ഏഴാം ഗെയിമില്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തില്‍ ഡിങ്ങ് ലിറന്‍

സിംഗപ്പൂര്‍ സിറ്റി: അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് നീണ്ട കളിയുടെ 40ാം നീക്കത്തില്‍ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിക്കുന്ന ഡിങ്ങ് ലിറന്‍ വലിയൊരു അബദ്ധം വരുത്തി. അതിന്റെ മുറിവില്‍ നിന്നും പിന്നീട് 45ാം നീക്കത്തിലാണ് ഡിങ്ങ് ലിറന്‍ രക്ഷപ്പെട്ടത്. പിന്നീട് 72ാം നീക്കംവരെ സമനിലയുടെ സ്വഭാവമായിരുന്നു ഏഴാം ഗെയിമിന്. തോല്‍വിയുടെ വക്കില്‍ എത്തിയ ഗെയിമിനെ മനസ്സാന്നിധ്യം കൊണ്ട് സമനിലയിലേക്ക് എത്തിക്കുകയായിരുന്നു ഡിങ് ലിറന്‍. 2024ല്‍ ഇതുവരെ പങ്കെടുത്ത ടൂര്‍ണ്ണമെന്‍റുകളില്‍ അണ്ടര്‍ പെര്‍ഫോമറായി അഭിനയിക്കുകയായിരുന്നു ഈ ചൈനക്കാരനായ സൂത്രശാലി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.ലോകകിരീടപ്പോരാട്ടത്തിന് രഹസ്യമായി മികച്ച തയ്യാറെടുപ്പുകള്‍ ഡിങ്ങ് ലിറന്‍ നടത്തിയിരുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. അല്ലാതെ ഇത്രയും തോല്‍വിയിലേക്ക് വീണുപോയ ഒരു ഗെയിമിനെ വീണ്ടെടുക്കാനാവില്ല.

പതിവുപോലെ പസിലുകള്‍ കളിച്ച ശേഷമാണ് ഏഴാം ഗെയിമിലും വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിക്കാന്‍ ഗുകേഷ് എത്തിയത്. രാവിലെ എണീറ്റാല്‍ പസില്‍ കളിക്കലാണ് ഗുകേഷിന്റെ ഹോബി. മൂന്ന് മിനിറ്റില്‍ 53 പസിലുകളുടെ വരെ ഉത്തരം കണ്ടുപിടിക്കാനുള്ള കഴിവ് ഗുകേഷിനുണ്ട്. പസിലുകള്‍ മനസ്സിനെ ഉഷാറാക്കും എന്നതാണ് ഗുകേഷിന്റെ തിയറി.

ഏഴാം ഗെയിമിലെ 22ാം നീക്കം വരെയുള്ള കരുനീക്കങ്ങള്‍:

1 Nf3 d5
2 g3 g6
3 d4 Bg7
4 c4 c6
5 Bg2 Nf6
6 O-O O-O
7 Re1 dxc4
8 e4 Bg4
9 Nbd2 c5
10 d5 e6
11 h3 Bxf3
12 Bxf3 exd5
13 exd5 Nbd7
14 Nxc4 b5
15 Na3 Qb6
16 Bf4 Rfe8
17 Qd2 Rad8
18 Nc2 Nf8
19 b4 c4
20 Be3 Qa6
21 Bd4 Rxe1+
22 Rxe1 Qxa2

റൂക്കിനെ (തേര്) ഇ1 കളത്തിലേക്ക് തള്ളുന്ന ഗുകേഷിന്റെ 22ാം നീക്കം അത്ഭുതപ്പെടുത്തുന്ന നീക്കമായിരുന്നു. ടോയ്ലറ്റില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ ഗുകേഷ് നടത്തിയ ഈ നീക്കം കണ്ട് അമ്പരന്നുപോയി എന്നാണ് ഡിങ്ങ് ലിറന്‍ പിന്നീട് പ്രതികരിച്ചത്. “അമ്പരക്കാതിരിക്കുന്നതെങ്ങിനെ? ഒരു ലോകചാമ്പ്യന്‍ഷിപ്പിലും കാണാത്ത അത്രയും നവീനമായ ഒരു നീക്കമാണിത്. “- മാഗ്നസ് കാള്‍സന്‍ പറയുന്നു. എട്ടാമത്തെ നീക്കം നടത്താന്‍ ഡിങ്ങ് ലിറന്‍ 28 മിനിറ്റോളം ചിന്തിക്കാനെടുത്തു. എന്നിട്ടാണ് ഡി ⤰സി4 എന്ന നീക്കം നടത്തിയത്. 26ാം നീക്കത്തില്‍ ആര്‍എ5 എന്ന നീക്കം 23 മിനിറ്റോളം ചിന്തിച്ചശേഷം ഗുകേഷ് എടുത്ത തീരുമാനമാണ്. അതോടെ വിജയം തന്റെ ഭാഗത്തായിരിക്കുമെന്ന് ഗുകേഷ് കരുതി.

ഏഴാം ഗെയിമിലെ 45ാം നീക്കം വരെയുള്ള കരുനീക്കങ്ങള്‍:

23 Ra1 Qb3
24 Ra3 Qb1+
25 Kg2 Rd7
26 Ra5 Qb3
27 Ra3 Qb1
28 Ra5 Qb3
29 Rxb5 Qd3
30 Qf4 Qxc2
31 Bxf6 Qf5
32 Qxf5 gxf5
33 Bxg7 Kxg7
34 Rc5 Ng6
35 Rxc4 Ne5
36 Rd4 Nc6
37 Rf4 Ne7
38 b5 Kf6
39 Rd4 h6
40 Kf1 Ke5
41 Rh4 Nxd5
42 Rxh6 Nc3
43 Rc6 Ne4
44 Ke1 f6
45 h4 Rd3

“വിജയത്തിന് അര്‍ഹന്‍ ഗുകേഷ് ആയിരുന്നു. പക്ഷെ ഗെയിമിനെ രക്ഷിച്ചെടുക്കുകയായിരുന്നു ഡിങ്ങ് ലിറന്‍”- ഏഴാം ഗെയിം വിശകലനം ചെയ്ത പീറ്റര്‍ ലികോ പറയുന്നു. ഗുകേഷിന്റെ 40ാം നീക്കം കെഎഫ്1 ആയിരുന്നു. ഇതിന് ബദലായി ഡിങ്ങ് ലിറന്‍ നീക്കിയത് കെഇ5 എന്ന നീക്കമാണ്. അത് വലിയ അബദ്ധമായിരുന്നു. ഗുകേഷ് വിജയം കൈപ്പിടിയിലൊതുക്കുമെന്ന് എല്ലാവരും കരുതി. ഗുകേഷിന്റെ 41ാം നീക്കം ആര്‍എച്ച്4 ആയിരുന്നു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന് ഡിങ്ങ് ലിറന് തോന്നി. ഓപ്പണിംഗ് ഗെയിമില്‍ ഗുകേഷ് മുന്നേറി, മിഡില്‍ ഗെയിമിലും ഗുകേഷ് മുന്നേറി, ഇനിയിപ്പോള്‍ എന്‍ഡ് ഗെയിമിലും ഗുകേഷ് മുന്നേറുമെന്ന് ഡിങ്ങ് ലിറന്‍ കരുതി. 44ാം നീക്കം ഗുകേഷ് കെഇ1 എന്ന് നീക്കിയതോടെ പരാജയം സമ്മതിക്കാം എന്ന് വരെ ഒരു നിമിഷം ചിന്തിച്ചതായി ഡിങ്ങ് ലിറന്‍ പറയുന്നു. കച്ചിത്തുരുമ്പില്‍ തൂങ്ങിക്കിടക്കാമെന്ന് കരുതി എഫ്6 എന്ന 44ാം നീക്കം ഡിങ്ങ് ലിറന്‍ നടത്തി. ഗുകേഷിന്റെ എച്ച്4 എന്ന 45ാം നീക്കം പിഴവായിരുന്നു. അത് വീണ്ടും ഡിങ്ങ് ലിറന് പ്രതീക്ഷ നല്‍കി. എഫ്4 എന്ന 46ാം നീക്കം കളിയിലേക്ക് തിരിച്ചുവരുന്നതിന് ഡിങ്ങ് ലിറനെ സഹായിച്ചു.

ഏഴാം ഗെയിമിലെ 72ാം നീക്കം വരെയുള്ള കരുനീക്കങ്ങള്‍:

46. Bd1 f4
47. gxf4+ Kxf4
48. Bc2 Rd5
49. Rc4 f5
50. Rb4 Kf3
51. Bd1+ Kg2

52. Rb3 Re5
53. f4 Re7
54. Re3 Rh7
55. h5 Nf6
56. Re5 Nxh5
57. Rxf5 Ng3
58. Rf8 Rb7
59. Ba4 Kf3
60. f5 Kf4
61. f6 Ne4
62. Bc2 Nd6
63. Rd8 Ke5
64. Bb3 Nf7
65. Rd5+ Kxf6
66. Kd2 Rb6
67. Bc4 Rd6
68. Kc3 Rxd5

69. Bxd5 Nd6
70. Kb4 Nxb5
71. Kxb5+ a6+
72. Kxa6 (കളി സമനിലയില്‍ പിരിഞ്ഞു)

അവിടുന്നങ്ങോട്ട് 72ാം നീക്കം വരെ സമനിലയുടെ സ്വഭാവമായിരുന്നു ഗെയിമിന്. ഇത്രയ്‌ക്കും കൃത്യതയോടെ നടന്ന ഒരു ഗെയിം വേറെയില്ലെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം. ഇന്ന് താന്‍ ഐസ് ക്രീം രുചിക്കുക തന്നെ ചെയ്യുമെന്ന് ഡിങ്ങ് ലിറന്‍. കാരണം തോല്‍വിയുടെ വായില്‍ നിന്നും തന്റെ ഗെയിമിനെ രക്ഷിച്ചെടുക്കുകയായിരുന്നു ഡിങ്ങ് ലിറന്‍.

എന്തായാലും തുല്യശക്തികളുടെ പോരാട്ടമാണ് സിംഗപ്പൂരില്‍ ലോക ചെസ് കിരീടത്തിനായി കാണുന്നത്.
സിംഗപ്പൂരില്‍ രക്തച്ചൊരിച്ചില്‍ നടക്കും എന്ന മാഗ്നസ് കാള്‍സന്റെ പ്രവചനമൊക്കെ കാറ്റില്‍ പറുന്നു. ഗുകേഷ് അനായാസം ജയിക്കുമെന്ന വിലയിരുത്തലാണ് മാഗ്നസ് കാള്‍സന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയത്.

പക്ഷെ ക്ലോക്കില്‍ സമ്മര്‍ദ്ദത്തെ മറികടന്ന് സമയം പാലിക്കുന്ന കാര്യത്തില്‍ ഗുകേഷ് തന്നെയാണ് മുന്നില്‍. മിഡില്‍ ഗെയിമിലും എന്‍ഡ് ഗെയിമിലും സമയനിഷ്ഠ പാലിക്കുന്നതില്‍ ഗുകേഷ് കിറുകൃത്യമാണ്. ഇവിടെ പലപ്പോഴും കളിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്‍പില്‍ സമയത്തില്‍ പിഴവ് വരുത്തുകയാണ് ഡിങ്ങ് ലിറന്‍. ഇതാണ് ഗുകേഷ് ഈ ലോകചെസ് കിരീടപ്പോരാട്ടത്തില്‍ വിജയിക്കുമെന്ന് പലരും വിലയിരുത്തുന്നത്.

Tags: WorldChessGame7singapore@FIDE_chessGukeshDDingLirenWorldchesschampionship2024DinggukeshGukeshDing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

” യോഗി ഉണ്ടെങ്കിൽ യുപിയും ഉണ്ട് “; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗംഭീര സ്വീകരണം നൽകി സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം 

Kerala

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

ജവഹര്‍ലാല്‍ എന്ന സുഖജീവിതക്കാരനും മൃദുനേതാവും (ഇടത്ത്) അന്തരിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീയുടെ ആത്മകഥയുടെ കവര്‍ (വലത്ത്)
India

മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ തന്റെ ഓര്‍മ്മക്കുറിപ്പില്‍ നെഹ്രുവിനെതിരെ ഉയര്‍ത്തിയ ആറ് വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് കള്ളമുഖം തുറന്നുകാട്ടുന്നു

ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)
Sports

കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)
Chess

ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്‍ജുന്‍ നാലാമന്‍, പ്രജ്ഞാനന്ദ അഞ്ചാമന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.