ഷൊർണൂർ: എൻജിൻ തകരാറിനെ തുടർന്ന് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് മുക്കാൽ മണിക്കൂറിലേറെയായി പിടിച്ചിട്ടത്. തകരാർ പരിഹരിച്ച് എത്രയും വേഗം യാത്ര തുടരനാണ് ശ്രമിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂർ കൊച്ചിൻ പാലത്തിന് സമീപം നിന്നു. വൈകിട്ട് 5.30നാണ് ട്രെയിൻ ഷൊർണൂരിൽ എത്തിയത്. തുടർന്ന് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് സാങ്കേതിക തകരാറുണ്ടായത്. ഷൊർണൂർ ഭാരതപ്പുഴക്ക് സമീപം ട്രെയിൻ നിന്നുപോകുകയായിരുന്നു. റെയിൽവേ അധികൃതരും ടെക്നിക്കൽ വിഭാഗങ്ങളും പരിശ്രമിച്ചിട്ടും ഒരു മണിക്കൂർ കഴിഞ്ഞിട്ടും ട്രെയിന് യാത്ര തുടരാൻ പറ്റിയിട്ടില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണെന്നും പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റെയിൽവേ നൽകുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: