കൊച്ചി: നാളികേരത്തിന്റെ വിളവെടുപ്പിനും പരിചരണത്തിനുമായി നാളികേര വികസന ബോര്‍ഡ് പുതിയ പദ്ധതി ആരംഭിച്ചു. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയല്‍ കോള്‍ സെന്ററിലേക്ക് വിളിച്ച് കേര കര്‍ഷകര്‍ക്ക് തേങ്ങയിടാനും മറ്റും ആളെ എത്തിക്കാം. തെങ്ങിന്റെ ചങ്ങാതിമാര്‍ എന്നറിയപ്പെടുന്ന ഇവരുടെ സേവനം ലഭ്യമാകുന്നതിനായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ 9447175999 നമ്പറിലേയ്‌ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. ഇതുവരെ 985 ചങ്ങാതിമാരാണ് കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതത് ജില്ലകളില്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. വിളവെടുപ്പ്. തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളിയ്‌ക്കല്‍, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ കേര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം. കര്‍മ്മനിരതരായി സേവനം ചെയ്യാന്‍ തയ്യാറായിട്ടുള്ള തെങ്ങ് കയറ്റക്കാര്‍ക്കും, തെങ്ങിന്റെ ചങ്ങാതിമാര്‍ക്കും കോള്‍ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക