തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് നാല് തവണ. അഞ്ചാം തവണയാണ് ഇപ്പോള്‍ നിരക്കുവര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63പൈസ വര്‍ദ്ധിപ്പിച്ചു.
2018 ല്‍ യൂണിറ്റിന് 20 പൈസയും (4.77ശതമാനം) 2019 ല്‍ 40 പൈസയും (7.32 ശതമാനം) 2022ല്‍ 40.63 പൈസയും (6.59ശതമാനം) 2023 ല്‍24 പൈസയും (3 ശതമാനം) ആണ് വര്‍ദ്ധിപ്പിച്ചത്.
ഇലക്ട്രിസിറ്റി ബോര്‍ഡ് ഇത്തവണ 4.45 ശതമാനമാണ് യൂണിറ്റിന് വര്‍ദ്ധന ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റെ ഭാരമാണ് നിരക്ക് വര്‍ധനയിലൂടെ ജനങ്ങളില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.
അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: