ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ പരാജയപ്പെട്ട തമിഴ്‌നാട് സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്‌റെ ഭാഗമായി മന്ത്രി പൊന്മുടിക്കു നേരെ ജനക്കൂട്ടത്തിന്‌റെ ആക്രമണം. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പെയ്ത മഴയില്‍ വില്ലുപുരം, തിരുവണ്ണാമലൈ, കടലൂര്‍ ജില്ലകളില്‍ മിക്കപ്രദേശങ്ങളും വെള്ളം കയറിയ നിലയിലാണ് . ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നില്ല. ഇതിനിടെ വില്ലുപുരത്തെ ഇരുവല്‍പെട്ടിയില്‍ ദുരിതം കാണാനെത്തിയ മന്ത്രിക്കു നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത് . മന്ത്രിയെ നാട്ടുകാര്‍ ചെളിയഭിഷേകം നടത്തി. ഒപ്പമുണ്ടായിരുന്ന മകനും മുന്‍ എംപിയുമായ ഗൗതം സിക്കാമണിയെയും ആക്രമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ മന്ത്രിയ്‌ക്ക് തിരിച്ചുപോകേണ്ടിവന്നു. ഇവിടങ്ങളില്‍ മഴ കുറഞ്ഞെങ്കിലും വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക