ചെന്നൈ : തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകൻ ലഹരിക്കേസില്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലഖ് ആണ് പിടിയിലായത്. അടുത്തിടെ ലഹരിക്കേസില്‍ 10 കോളജ് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു.
ഈ വിദ്യാര്‍ഥികളില്‍ നിന്നാണ് ചെന്നൈ തിരുമംഗലം പോലീസിന് തുഗ്ലഖിനും ലഹരിക്കടത്തില്‍ പങ്കുള്ളതായി വിവരം ലഭിച്ചത്. ഇന്നലെ രാവിലെയാണ് തുഗ്ലഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പം 7 പേരും പിടിയിലായിട്ടുണ്ട്. തുടർന്ന് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നടന്റെ മകനുൾപ്പെടെ ഏഴുപേർ മയക്കുമരുന്ന് ഇടപാട് കാരുമായി മൊബൈലിൽ ആവർത്തിച്ചുള്ള സമ്പർക്കം നടത്തിയതായി പേലീസ് കണ്ടെത്തിരുന്നു. പണമിടപാടുകളിൽ അവരുടെ പങ്കാളിത്തത്തെ കുറിച്ചും അന്വേഷണങ്ങൾ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക