1978 ൽ എൻ. ശങ്കരൻ നായർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് മദനോത്സവം. കമൽഹാസന്റെ നായികയായി എത്തിയത് സറീന വഹാബ് എന്ന സുന്ദരിയായിരുന്നു.
കരിയറിന്റെ തുടക്കത്തിൽ തന്നെ അവളുടെ ഇരുണ്ട നിറം കാരണം രാജ് കപൂർ നിരസിച്ച നായികയാണ് സറീന.1959 ജൂലൈ 17ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് മുസ്ലീം കുടുംബത്തിലാണ് സറീന വഹാബ് ജനിച്ചത്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എഫ്ടിഐഐ) അഭിനയം പഠിച്ചു .
1979 ലാണ് സൂരജ് ബർജാത്യയുടെ പുരാണ ചിത്രമായ ഗോപാൽ കൃഷ്ണ പുറത്തിട്ടങ്ങിയത് . ചിത്രത്തിൽ രാധയായി എത്തിയത് സറീനയായിരുന്നു.പുരാണ കഥാപാത്രമായത് കൊണ്ട് തന്നെ അതിൽ അഭിനയിക്കുന്ന സമയത്ത് മാംസഭക്ഷണങ്ങൾ ഉപേക്ഷിച്ചതിനെ കുറിച്ചും സറീന പറയുന്നു.
ഈ സിനിമയിൽ രാധയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതിനാൽ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാകുന്നതുവരെ ദയവായി മാംസം കഴിക്കുന്നത് നിർത്തുക.എന്നാണ് നിർമ്മാതാവ് താരാചന്ദ് ബർജാത്യ പറഞ്ഞത് . ഞാൻ അത് സമ്മതിച്ചു, സിനിമ റിലീസ് ചെയ്യുന്നത് വരെ മാംസം കഴിച്ചില്ല‘ – സറീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക