അഗർത്തല : സംസ്ഥാനത്തെ ഹോട്ടലുകളിലേക്കും ഭക്ഷണ ശാലകളിലേക്കും ബംഗ്ലാദേശികൾ പ്രവേശിക്കുന്നത് വിലക്കി ഓൾ ത്രിപുര ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് ഓണേഴ്‌സ് അസോസിയേഷൻ . ത്രിപുരയിലേക്ക് വരുന്ന ബംഗ്ലാദേശി വിനോദസഞ്ചാരികൾക്ക് ഹോട്ടലുകൾ ബുക്ക് ചെയ്യാനോ റെസ്റ്റോറൻ്റുകളിൽ ഭക്ഷണം കഴിക്കാനോ ഇനി കഴിയില്ല. ബംഗ്ലാദേശിൽ ഇന്ത്യൻ പതാകയെ അപമാനിച്ചതിന് പിന്നാലെയാണിത്.
ഹോട്ടലുകളുടെയും, റെസ്റ്റോറൻ്റുകളുടെയും മുന്നിൽ ഇതിന്റെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട് . ‘ ഞങ്ങളുടെ രാജ്യത്തെ ബഹുമാനിക്കാത്തവരെ ഞങ്ങൾ കയറ്റില്ല ‘ എന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി ഇസ്‌കോൺ നേതാവ് ചിൻമോയ് പ്രഭുവിനെ ബംഗ്ലാദേശിൽ തടങ്കലിൽ പാർപ്പിച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ തിങ്കളാഴ്ച അഗർത്തലയിൽ വൻ റാലി നടത്തിയിരുന്നു.അഗർത്തലയിലെ ബംഗ്ലാദേശ് മിഷന്റെ പരിസരത്ത് 50-ലധികം പ്രതിഷേധക്കാർ പ്രവേശിച്ചതോടെ സ്ഥിതിഗതികൾ സംഘർഷഭരിതമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക