ചെന്നൈ : തമിഴ്നാട്ടിൽ ഫെയ്ഞ്ചൽ ചുഴലി ആഞ്ഞടിച്ച വില്ലുപുരത്ത് സന്ദർശനം നടത്തി തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ . പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങൾ , പുതപ്പുകൾ , മറ്റ് ആവശ്യസാധനങ്ങൾ എന്നിവയുമായാണ് അണ്ണാമലൈയും , ബിജെപി പ്രവർത്തകരും എത്തിയത്.
ചുഴലിക്കാറ്റി ഏക്കറുകണക്കിന് കൃഷിഭൂമി നഷ്ടമായവർ കൂട്ടത്തിലുണ്ടായിരുന്നു . പൊട്ടിക്കരയുകയായിരുന്ന അവരെ ചേർത്ത് നിർത്തിയ അണ്ണാമലൈ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് വരെ തമിഴ്‌നാട് ബി.ജെ.പി എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി.വില്ലുപുരം നോർത്ത് ബിജെപി അംഗങ്ങൾ നേതൃത്വത്തിൽ ഇവർക്കായി ഭക്ഷണവും കരുതിയിരുന്നു.
‘ ഈ ഭാഗത്ത് 5000 ഏക്കറോളം കൃഷി ഭൂമി വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വെള്ളത്തിനടിയിലായ നെൽക്കതിരുകൾ കാണുന്ന കർഷകരുടെ നൊമ്പരം മനസ്സിലാവുന്നു. ദുരിതബാധിതരായ കർഷകർക്ക് തമിഴ്‌നാട് ബിജെപി എല്ലായ്‌പ്പോഴും പിന്തുണ നൽകുമെന്ന് ഞങ്ങൾ ഉറപ്പുനൽകി.‘ – അദ്ദേഹം പറഞ്ഞു.
ഈ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയായി വൈദ്യുതി മുടങ്ങിയതായി ജനങ്ങൾ ആരോപിച്ചു. തമിഴ്‌നാട് വൈദ്യുതി വകുപ്പ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: