India

കഴുത്തിൽ രുദ്രാക്ഷമാലയും ,നെറ്റിയിൽ കുങ്കുമവും : ഹനുമാൻ വിഗ്രഹത്തിനു സമർപ്പിച്ച പേരയ്‌ക്ക കഴിക്കാനെത്തി വാനരൻ

Published by

അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ശ്രീകോവിലിൽ വാനരൻ എത്തിയത് വാർത്തയായിരുന്നു. ശ്രീരാമഭക്തനായ ഹനുമാന്റെ പ്രതീകമായാണ് ഭക്തർ ഇതിനെ കണ്ടതും . ഇപ്പോഴിതാ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ച പേരയ്‌ക്ക കഴിക്കുന്ന വാനരന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

ഹനുമാന്റെ ക്ഷേത്രത്തിനുള്ളിൽ വാനരൻ ശാന്തമായി ഇരിക്കുന്നതും പേരയ്‌ക്ക കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം . ഭഗവാൻ അർപ്പിച്ചതിന് സമാനമായ പുഷ്പമാലയും, രുദ്രാക്ഷമാലയുമൊക്കെ കഴുത്തിൽ അണിഞ്ഞിട്ടുമുണ്ട്. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാത്രമല്ല വാനരൻ ഹനുമാൻ വിഗ്രഹത്തിന് സമീപം വച്ചിരിക്കുന്ന ഗദ എടുത്ത് കൈയ്യിൽ പിടിക്കുന്നതും ചില ദൃശ്യങ്ങളിൽ കാണാം.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by