ഇടുക്കി: പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായുള്ള രണ്ടും മൂന്നും ഘട്ട വിവരശേഖരണം ജില്ലയില്‍ തുടങ്ങി. ആകെയുള്ള വാര്‍ഡുകളില്‍ നിന്നും തെരഞ്ഞടുത്തിട്ടുള്ള 177 വാര്‍ഡുകളില്‍ രണ്ടാംഘട്ടവും ഇതില്‍ ഉള്‍പ്പെടുന്ന 60 വാര്‍ഡുകളില്‍ മൂന്നാം ഘട്ട സര്‍വ്വേയുമാണ് നടക്കുന്നത്. ഭൂവിനിയോഗം, കൃഷി രീതി, കൃഷിക്കുള്ള വളം
ജലസേചനം, കീടനാശിനി, കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി, കാര്‍ഷിക ബാധ്യതകള്‍ തുടങ്ങിയ വിവരങ്ങളാണ് രണ്ടും മൂന്നും ഘട്ട സര്‍വ്വേയില്‍ ശേഖരിക്കുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുന്നതിനും പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിനും കാര്‍ഷിക സെന്‍സസ് ഡാറ്റാ ഉപയോഗിക്കുന്നു. കണക്കെടുപ്പിന്റെ ചുമതല സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ്. വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ മുഖേനയാണ് വിവരശേഖരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: