ന്യൂഡൽഹി : ഐ എ എസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും, ഭഗവദ് ഗീതയിലും ഊന്നിയുള്ള തദ്ദേശീയ പരിശീലന സമ്പ്രദായം നടപ്പാക്കാൻ കേന്ദ്രസർക്കാർ. പുതിയ ഇന്ത്യ എന്ന കാഴ്‌ച്ചപ്പാടിന് അനുസൃതമായി, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പാകത്തിന് ഉദ്യോഗസ്ഥരെ സജ്ജമാക്കുകയാണ് ലക്ഷ്യം. വൈദഗ്ധ്യവും അറിവും രൂപപ്പെടുത്താനുള്ള കര്‍മയോഗി പദ്ധതിയിലാണ് പുതിയ പരിശീലനരീതി കൊണ്ടുവരുന്നത്.
ഒന്നര വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് ഇത് രൂപപ്പെടുത്തിയത് . 32 ലക്ഷം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കാവും ആദ്യ ഘട്ടത്തിൽ പരിശീലനം . നിലവിൽ 46 ലക്ഷം പേർ കർമയോഗിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10.4 ലക്ഷം പേര്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്രസർവീസുകാർക്ക് മാത്രമല്ല സംസ്ഥാനതലത്തിലും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന .
60 മന്ത്രാലയങ്ങളിലെയും, 93 വകുപ്പുകളിലെയും,2600 സ്ഥാപനങ്ങളിലെയും ജീവനക്കാർ ഇതിന്റെ ഭാഗമാകും . കർമയോഗിയുടെ ഭാഗമായി എന്ന പോര്‍ട്ടലില്‍ 1500 കോഴ്സുകള്‍ ഉള്‍പ്പെടുത്തി. ഒരു വർഷത്തിനുള്ളിൽ ഇത് 5000 ആക്കും . ഈ കോഴ്സുകളിൽ കുറഞ്ഞത് 4 മണിക്കൂർ നാലു മണിക്കൂർ പരിശീലനം നേടാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇത് വർഷത്തിൽ 50 മണിക്കൂറായി ഉയർത്തും.ഇതിനായി ദേശീയ പഠനനിലവാരവും നിലവിൽ വരും . മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി അക്കാദമി അടക്കമുള്ള സർക്കാർ പരിശീലനകേന്ദ്രങ്ങളിൽ ഇതിന്റെ അടിസ്ഥാനത്തിലാകും പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: