India

തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍; 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Published by

ചെന്നൈ: തിരുവണ്ണാമലൈയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ 7 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ച് കുട്ടികളുള്‍പ്പെടെയാണ് ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയത്.

തിരുവണ്ണാമലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിക്കാനാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അതേസമയം ഫെഞ്ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുളള മഴക്കടുതിയില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടിയിരുന്നു.

കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞു. ഇതോടെ ചെന്നെയില്‍ നിന്ന് തെക്കന്‍ജില്ലകളിലേക്കുള്ള ട്രെയിന്‍ ,റോഡ് ഗതാഗതം തടസപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by