സിനിമ മാറുകയാണ്. അതോടൊപ്പം സിനിമാപാട്ടുകളും മാറുകയാണ്. പണ്ടത്തേതുപോലെ മുഴുനീള കുടുംബകഥകള്‍ അത്യപൂര്‍വ്വമാണ്. പകരം യൂത്തന്മാര്‍ക്ക് വേണ്ടിയാണ് സിനിമകള്‍ ഒരുങ്ങുന്നത്. കാരണം തിയറ്ററുകളിലെ സ്ഥിരം കാഴ്ചക്കാര്‍ യുവാക്കള്‍ ആണെന്നതാണ് കാരണം.
അതോടെ സിനിമാപ്പാട്ടുകളും മാറുകയാണ്. സാഹിത്യമേന്മയുള്ള വരികളും അതിനൊപ്പിച്ച് രാഗപ്രാധാന്യമുള്ള സംഗീതവും ഇന്ന് അപൂര്‍വ്വം. മെലഡികള്‍ ഇല്ലാതായതോടെ അവസരങ്ങള്‍ കുറഞ്ഞതായി ഈയിടെയാണ് ഗായിക ഗായത്രി അശോകന്‍ ദുഖത്തോടെ സ്മരിച്ചത്. കടേ നീലക്കടലേ…നിന്നാത്മാവിലും നീറുന്ന ചിന്തകള്‍ ഉണ്ടോ…എന്ന വയലാറിന്റെ വരികള്‍ ഇനി പിറക്കില്ല. മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്‌ക്കണേ….ഇത്തരം ഗാനങ്ങളും എണ്ണപ്പെട്ട് കഴിഞ്ഞു.
ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ..
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ…
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ ..
കാൽപ്പാടു തേടി അലഞ്ഞു ഞാൻ..
ആരാരും കാണാ മനസ്സിൻ
ഇതുപോലുള്ള അര്‍ത്ഥവത്തായ റൊമാന്‍റിക് വരികള്‍ക്കും പഞ്ഞമായി.
പകരം ഇപ്പോള്‍ നൃത്തമാടാന്‍ വേണ്ടി മാത്രമായി പാട്ട്. മെലഡിയല്ല, താളമാണ് പ്രധാനമെന്ന് വന്നു. ട്യൂണിനൊപ്പിച്ച് വരികള്‍ വരുന്നു….പ്രത്യേകിച്ച് ഹിപ് ഹോപ്, റാപ് ഴോണറുകളിലെ പാട്ടുകള്‍ തികച്ചും വ്യത്യസ്തമാണ്. പക്ഷെ ഈ പാട്ടിലെ വരികള്‍ക്കൊത്ത് യുവത്വം ഹരം കൊള്ളൂന്നു….അവര്‍ അത് യൂട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നു. വാഴ’ എന്ന സിനിമയിലെ ‘ബനാനപ്പാട്ട്’ ഈയിടെ വൈറല്‍ ആയ ഗാനമാണ്. ഹേയ് ബനാനേ ഒരു പൂ തരാമോ…എന്ന ഗാനം. യൂട്യൂബില്‍ ഇപ്പോഴും വൈറല്‍ ആണ് ഈ ഗാനം. ഇലക്ട്രോണിക് കിളിയാണ് സംഗീതം ചെയ്തിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍. ആവേശത്തിലെ ഇല്യുമിനാച്ചി ഉള്‍പ്പെടെയുള്ള വരികള്‍ സൃഷ്ടിച്ച ഗാനരചയിതാവ്. 3.3 കോടി പേരാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടത്. സ്പോട്ടിഫൈയിലും യൂട്യൂബിലും ഏറെക്കാലമായി ട്രെന്‍ഡിങ്ങ് ആണ് ഈ ഗാനം.
നമുക്ക് എത്രത്തോളം എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു സ്പാര്‍ക് വരാതെ എഴുതാന്‍ കഴിയില്ലെന്ന് വിനായക് ശശികുമാര്‍ പറയുന്നു. മീറ്ററിനനുസരിച്ച് പാട്ടെടുഴുതുമ്പോള്‍ പലപ്പോഴും മലയാളം കൂടുതല്‍ സംസ്കൃത സ്വാധീനമുള്ളതിനാല്‍ 3.3 കോടി പേരാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടത്. സ്പോട്ടിഫൈയിലും യൂട്യൂബിലും ഏറെക്കാലമായി ട്രെന്‍ഡിങ്ങ് ആണ് ഈ ഗാനം. മലയാളം തമിഴ് ഭാഷ പോലെ എളുപ്പമല്ല. മലയാളത്തിനുള്ളില്‍ ഇംഗ്ലീഷ് കൂടി കലര്‍ത്തി എഴുതാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്നും പക്ഷെ മലയാളത്തിനൊപ്പം ഇംഗ്ലീഷ് ചേരാന്‍ വലിയ ബുദ്ധിമുട്ടാണെന്നും വിനായക് ശശികുമാര്‍ പറയുന്നു. പുതിയ കാലത്തെ ജീവിതം പാട്ടില്‍ ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വരികള്‍ സ്വാഭാവികമായും മാറിപ്പോകുന്നുവെന്നും അദ്ദേഹം പറയുന്നു. 2060ല്‍ പാട്ടെഴുതുമ്പോഴും ‘ഓളവും തീരവും’ എന്ന് ആയിപ്പോകുമെന്നും പുതിയൊരു പാത വെട്ടിത്തെളിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വിനായക് ശകികുമാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: