Kerala

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി, 5 ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Published by

കോട്ടയം:ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയി്‌ലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി.സാമുവല്‍ അറിയിച്ചു.

കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍ഗോഡ്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രെഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയാണ്.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്‌ക്ക് അവധി ബാധകമാണ്.

മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

വടക്കന്‍കേരളത്തിലും മധ്യകേരളത്തിലുമാണ് കഴിഞ്ഞ രാത്രി മുതല്‍ മഴ ശക്തമായത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ച ചുവപ്പ് ജാഗ്രതയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by