ന്യൂഡൽഹി ; കേന്ദ്രമന്ത്രിമാർക്കൊപ്പം ‘ ദി സബർമതി റിപ്പോർട്ട് ‘ ചിത്രം കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.പാർലമെന്റ് കോംപ്ലക്‌സ് ലൈബ്രറിയിൽ ആയിരുന്നു സിനിമ പ്രദർശനം . 2002 ഫെബ്രുവരി 27 ന് നടന്ന ഗോധ്ര കലാപത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സബർമതി റിപ്പോർട്ട്.
നരേന്ദ്രമോദിയ്‌ക്കൊപ്പം , ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമത്രി രാജ്നാഥ് സിംഗ്, ജെപി നദ്ദ എന്നിവരും ചിത്രം കാണാനെത്തി. ഒപ്പം വിക്രാന്ത് മാസി, ഏക്താ കപൂർ, റിദ്ദി ഡോഗ്ര, സംവിധായകൻ ധീരജ് തുടങ്ങിയവരും സിനിമയുടെ അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. ചിത്രം നിർമ്മിക്കാൻ എടുത്ത ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രദർശനത്തിന് ശേഷം മോദി കുറിച്ചു.
ധീരജ് സർന സംവിധാനം ചെയ്ത ചിത്രം ഏക്താ കപൂർ, ശോഭകപൂർ, അമുൽ വി മോഹൻ , അൻഷുൽ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് .വിക്രാന്ത് മാസി, റിധി ദോഗ്ര, റാഷി ഖന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.
‘ഇത് വളരെ വ്യത്യസ്തമായ അനുഭവമാണ്. എനിക്ക് വളരെ സന്തോഷമുണ്ട്. ഈ അനുഭവം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. പ്രധാനമന്ത്രി മോദിക്കൊപ്പം ഇരുന്ന് സിനിമ കാണുന്നത് എന്റെ കരിയറിലെ ഏറ്റവും മധുര നിമിഷങ്ങളിൽ ഒന്നാണ്,’ എന്നാണ് വിക്രാന്ത് മാസി പറഞ്ഞത്.
2002 ൽ ഫെബ്രുവരി 27 നാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിന്റെ എസ് 6 കോച്ചിനു തീ വെച്ചത്.അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന 59 രാമഭക്തരാണ് തീപിടിത്തത്തിൽ മരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക