തൃശൂര്‍: സുരേഷ് ഗോപി തൃശൂര്‍ ജില്ലയ്‌ക്ക് വേണ്ടി മാത്രം എത്തിച്ചത് 751 കോടി രൂപയെന്ന് ജേണലിസ്റ്റ് വേണു ബാലകൃഷ്ണന്‍. ഇനിയും സുരേഷ് ഗോപി കൊടുക്കേണ്ടവര്‍ക്ക് കൈനിറച്ച് കൊടുക്കുകയും കിട്ടേണ്ടത് ഉറപ്പാക്കുകയും ചെയ്യുമെന്നും വേണു ബാലകൃഷ്ണന്‍.
ഇതില്‍ ഒരു കോടി രൂപ തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനാണ് ചെലവഴിച്ചത്. ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
മറ്റൊന്ന് ഗുരുവായൂരില്‍ ചെലവഴിച്ച 350 കോടി രൂപയാണ്. പ്രസാദ് (പില്‍ഗ്രിമേജ് റീജുവനേഷന്‍ ആന്‍റ് സ്പിരിച്വല്‍ ഓഗ്മെന്‍റേഷന്‍ ഡ്രൈവ്) പദ്ധതി വഴിയാണ് ഇത്രയും തുക ചെലവഴിച്ചത്. തീര്‍ത്ഥാടന പുനരുജ്ജീവനവും ആത്മീയതയുടെ ഉണര്‍വ്വിനും വേണ്ടിയുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതി. ക്ഷേത്രനഗരിയായ ഗുരുവായൂരിന്റെ വികസനത്തിനാണ് ഈ തുക. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്റർ, സിസിടിവി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, മള്‍ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങ് ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
തൃശൂര്‍ നഗരത്തിന് അമൃത് പദ്ധതി പ്രകാരം 400 കോടി നല്‍കി. കുടിവെള്ളം, അഴുക്കു ചാൽ ശൃംഖലാ പ്രവൃത്തി, വെള്ളപ്പൊക്കം ചെറുക്കാനുള്ള അഴുക്കുചാലുകൾ, മോട്ടോർ രഹിത വാഹനങ്ങൾ ഉപയോഗിച്ചുള്ള പൊതുഗതാഗതം, പൊതു ഇടങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് അടൽ മിഷൻ ഫോർ റൂജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫൊർമേഷൻ(അമൃത് ) പദ്ധതിയുടെ കീഴിലുള്ള പ്രധാന വികസന പ്രവർത്തനങ്ങൾ.
ഇനിയും സുരേഷ് ഗോപി കൊടുക്കേണ്ടവര്‍ക്ക് കൈനിറച്ച് കൊടുക്കുകയും കിട്ടേണ്ടത് ഉറപ്പാക്കുകയും ചെയ്യുമെന്നും വേണു ബാലകൃഷ്ണന്‍ പറയുന്നു.കേരളവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയിലൂടെ മോദി ഉറപ്പാക്കുന്ന ബിജെപിയുടെ കൃത്യമായ പദ്ധതികളുടെ ഗ്യാരണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക