ലക്നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടുത്തവര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് പ്രത്യേക ജില്ല രൂപവത്കരിച്ചതെന്നാണ് വിശദീകരണം. മഹാകുംഭമേള എന്ന പേരില്‍ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക.
കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കും മേള നടക്കുന്ന സമയത്ത് നല്‍കുന്ന സേവനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. ഭക്തര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ജില്ല രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ജനുവരി 13-ന് ആരംഭിക്കുന്ന കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കും. 30 കോടി പേർ മേളയിൽ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക