India

നിയമം എല്ലാവർക്കും ഒരു പോലെ : അനധികൃതമായി കെട്ടിപ്പൊക്കിയ മസ്ജിദ് കെട്ടിടം പൊളിച്ചു നീക്കണം : ഉത്തരവിട്ട് കോടതി

Published by

ഷിംല: ഹിമാചലിലെ സഞ്ജൗലി മസ്ജി​ദിൽ അനധികൃതമായി നിർമിച്ച മൂന്ന് നിലകൾ പൊളിച്ചുമാറ്റാൻ ജില്ലാകോടതി ഉത്തരവ് . അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ ഉത്തരവ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പ്രവീൺ ഗാർഗ് ശരിവച്ചു.

തീരുമാനം റദ്ദാക്കാനുള്ള ഓൾ ഹിമാചൽ മുസ്ലിം വെൽഫെയർ അസോസിയേഷന്റെ ഹർജി കോടതി തള്ളുകയും ചെയ്തു. നിയമവാഴ്ച എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അനധികൃത നിർമാണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഡിസംബർ അഞ്ചിനകം പള്ളിയുടെ മൂന്ന് നിലകൾ നീക്കം ചെയ്യണം. മൂന്ന് നിലകളും പൊളിക്കുന്ന ജോലി മസ്ജിദ് കമ്മിറ്റി സ്വന്തം ചെലവിൽ ചെയ്യും. എന്നാൽ, ഇതിനോടകം മസ്ജിദ് കമ്മിറ്റി ഒരു നിലയുടെ മേൽക്കൂരയും ചുമരുകളും ഇതിനകം നീക്കം ചെയ്തു.

അനുമതി ഇല്ലാതെയാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് വിവിധ ഹൈന്ദവ സംഘടനകളും പ്രദേശവാസികളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. മസ്ജിദിന്റെ നിർമാണം പ്രദേശത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നും അനധികൃത നിർമാണത്തിന് പിന്നിലെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു ഹൈന്ദവ സംഘടനകളുടെ ആവശ്യപ്പെട്ടിരുന്നു.

ഷിംലയ്‌ക്ക് പിന്നാലെ, സോളൻ, മാണ്ഡി, കുളു, സിർമൗർ ജില്ലകളിലെ പലയിടത്തും മുസ്ലീം പള്ളി പ്രശ്നവുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകൾ പ്രകടനം നടത്തുകയും അനധികൃതമായി നിർമ്മിച്ച പള്ളികൾ പൊളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by