Kerala

എകെജി, ഇഎംഎസ്, കോടിയേരി.. നേതാക്കളുടെ ‘വിഗ്രഹങ്ങള്‍’ തലസ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ സിപിഎം

Published by

കോട്ടയം: വിഗ്രഹാരാധനയ്‌ക്ക് എതിരായിരുന്നു ആ പാര്‍ട്ടി. ആള്‍ദൈവങ്ങളെ കുറച്ചൊന്നുമല്ല കല്ലെറിഞ്ഞത്. എന്നാല്‍ സിപിഎം ആ ലൈനൊക്ക മാറ്റുകയാണ്. ഹൈന്ദവ വിഗ്രഹങ്ങളോടു മാത്രമേ ഇപ്പോള്‍ എതിര്‍പ്പുള്ളൂ. പകരം തങ്ങളുടെ ചില നേതാക്കളെ ദൈവങ്ങളാക്കുകയാണ് പുതിയ ലൈന്‍.

നേതാക്കളുടെ വിഗ്രഹങ്ങള്‍ പണിത് പാതയോരങ്ങളില്‍ പ്രതിഷ്ഠിക്കും. പുഷ്പാര്‍ച്ചന നടത്തും. ജയ് പതാകെ, രക്ത പതാകെ, നമോ നമസ്‌തേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗാനം ആലപിക്കും. ഇതിനൊന്നും ഇപ്പോള്‍ ഒരു മടിയുമില്ല.

എ കെ ഗോപാലന്‍, ഇഎംഎസ്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ വിഗ്രഹങ്ങളാണ് പുതുതായി സ്ഥാപിക്കുന്നത്. നിലവിലുള്ള 50 ഓളം പ്രതിമകള്‍ക്കൊപ്പം ഇവയും തിരുവനന്തപുരം നഗരമധ്യത്തില്‍ ഇടം പിടിക്കും.

ക്ഷേത്ര ചടങ്ങുകളിലെ നിന്നും കൊടിമര ഘോഷയാത്രയും പുഷ്പാര്‍ച്ചനയും കടംകൊണ്ട പാര്‍ട്ടി വിഗ്രഹാരാധനയും നെഞ്ചേറ്റുകയാണ്. നാളെ ഇതൊക്കെ നമുക്ക് ക്‌ഷേത്രങ്ങളാക്കി മാറ്റണം.

ആഹാ! എത്ര സുന്ദര സുരഭിലമായ വിപ്‌ളവം!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by