ബെംഗളൂരു: കര്‍ണാടകയില്‍ വഖഫ് അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രസംഗിച്ച വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിയെ വേട്ടയാടി കര്‍ണാടക സര്‍ക്കാര്‍.
സംഭവത്തില്‍ വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ സമന്‍സ് അയച്ച് പോലീസ്. സമ്മേളനത്തില്‍ പ്രസംഗിച്ചതിന് സ്വാമിക്കെതിരെ നേരത്തെ ഉപ്പാര്‍പേട്ട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ സയ്യിദ് അബ്ബാസ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ പോലീസ് വെള്ളിയാഴ്ച കേസെടുത്തത്. കേസില്‍ ഡിസംബര്‍ 2ന് രാവിലെ 11 മണിക്ക് ഹാജരാകാന്‍ അദ്ദേഹത്തോട് പോലീസ് ആവശ്യപ്പെട്ടു.
കര്‍ഷകരുടെ ഭൂമിയില്‍ അധിനിവേശം നടത്തിയ വഖ്ഫ് ബോര്‍ഡിന്റെ നോട്ടീസുകളെ അപലപിച്ച് കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് നവംബര്‍ 26ന് ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്ന വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിന്റെ തലവനായ കുമാര ചന്ദ്രശേഖരനാഥ സ്വാമി പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക