പാനൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ സിപിഎം അക്രമകാരികളാല്‍ കൊല്ലപ്പെട്ട സ്വര്‍ഗീയ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 25-ാം ബലിദാന വാര്‍ഷികാചരണത്തോടനുബന്ധിച്ച് മൊകേരിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.
കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു, ശാരീരിക് പ്രമുഖ് ഒ. രാഗേഷ്, കണ്ണൂര്‍ ജില്ലാ കാര്യകാരി അംഗം എന്‍.കെ. നാണു മാസ്റ്റര്‍, പാനൂര്‍ ഖണ്ഡ് സംഘചാലക് കെ. പ്രകാശന്‍ മാസ്റ്റര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍, വക്താവ് സന്ദീപ് വചസ്പതി, സെക്രട്ടറിമാരായ കെ. രഞ്ചിത്ത്, അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, ദേശീയ കൗണ്‍സില്‍ അംഗം എ.പി. പത്മിനി ടീച്ചര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന സാംഘിക്കില്‍ എന്‍.ആര്‍. മധു അനുസ്മരണ പ്രഭാഷണം നടത്തി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും റാലിയും പൊതു സമ്മേളനവും നടന്നു. ബിജെപി നേതാക്കളായ എ.പി. അബ്ദുള്ളക്കുട്ടി, എം.ടി. രമേശ്, ശോഭാസുരേന്ദ്രന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, അഡ്വ. ജയസൂര്യന്‍, സന്ദീപ് വചസ്പതി, ടി.പി. ജയചന്ദ്രന്‍, പ്രഫുല്‍ കൃഷ്ണന്‍, പി.സി. ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, കെ. രഞ്ചിത്ത് തുടങ്ങിയവര്‍ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക