India

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി

Published by

ബെംഗളൂരു: കന്നഡ സീരിയൽ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയിൽ കണ്ടെത്തി. ഹെെദരാബാദിൽ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശോഭിത ശിവണ്ണ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ശോഭിത മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീ‍ഡിയയയിൽ സ്റ്റോറിയി‌ട്ടിരുന്നു. കർണാടക രാജ്യോത്സവത്തിന് ആശംസകൾ അറിയിച്ച് കൊണ്ടാണ് അവസാന സ്റ്റോറി പങ്കുവെച്ചത്.

വിവാഹിതയായ ശോഭിത ശിവണ്ണ കഴിഞ്ഞ രണ്ട് വർഷമായി ഹൈദരബാദിലാണ് താമസിച്ചിരുന്നത്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബെംഗളൂരുവിൽ എത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് വർഷം മുമ്പാണ് നടി വിവാഹിതയായത്. വിവാഹ ശേഷം കന്നഡ പ്രൊജക്ടുകളിൽ അഭിനയിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സംഭവത്തിൽ ഹൈദരബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by