തൃശൂര്‍ : കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് ബേക്കറി അടിച്ചു തകര്‍ത്തു. കഴിഞ്ഞ രാത്രി 8.30ഓടെ വരന്തരപ്പിള്ളിയിലായിരുന്നു സംഭവം.
മണ്ണൂത്തി സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള ശങ്കര സ്നാക്സില്‍ ആയിരുന്നു അതിക്രമം.വരന്തരപ്പിള്ളി ഇല്ലിക്കല്‍ ജോയിയാണ് ആക്രമണം നടത്തിയതെന്ന് ബേക്കറി ഉടമ വെളിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.അക്രമിയെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: