വയനാട് :പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലുളള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ കൂട്ടാക്കാതെ പ്രിയങ്ക ഗാന്ധി ന്യൂദല്‍ഹിക്ക് മടങ്ങി.ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ ഇന്നലെ നടത്തിയ സമരത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടന്നത്.
പരിക്കേറ്റ നേതാക്കള്‍ ഉള്‍പ്പെടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.സമയക്കുറവ് കാരണമാണ് പ്രിയങ്ക ആശുപത്രി സന്ദര്‍ശിക്കാത്തത് എന്നാണ് വിശദീകരണം.
മൂന്നു നിയമസഭ മണ്ഡലങ്ങളിലെയും പരിപാടികള്‍ കഴിഞ്ഞ് ശേഷം മേപ്പാടിയിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തണമെന്ന് വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്കയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഏതായാലും ആശുപത്രി സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പ്രിയങ്ക ഗാന്ധി നേതാക്കളെ ഫോണില്‍ വിളിച്ചു.പരിക്കുകളെ കുറിച്ച് ചോദിച്ചറിഞ്ഞു. അടുത്ത തവണ വയനാട്ടില്‍ എത്തുമ്പോള്‍ നേരില്‍ കാണാമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: