ശബരിമല: സന്നിധാനത്ത് ഡോളിയുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു.
നിലവില്‍ ഒരു ഭാഗത്തേക്ക് 3,250 രൂപയാണ് അഗീകൃത നിരക്ക്. ഇത് 4,250 ആക്കണമെന്നാണ് ഡോളി തൊഴിലാളികളുടെ ആവശ്യം. ആളൊന്നിന് 1,000 രൂപ വീതം ലഭ്യമാകുകയും ദേവസ്വം ഫീസായി 250 രൂപ ലഭിക്കുകയും ചെയ്യുന്ന വര്‍ധനവാണ് പരിഗണനയിലുള്ളത്. നിലവിലെ നിരക്ക് 3,250 ആണെങ്കിലും തൊഴിലാളികള്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നതായി തീര്‍ത്ഥാടകര്‍ പരാതിപ്പെടുന്നുണ്ട്. ഇതിന് പരിഹാരമായി പ്രീപെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താനും ഉദ്ദേശ്യമുണ്ട്. എന്നാല്‍ നിരക്ക് പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനം കാത്തിരി
ക്കുകയാണ്.
വഹിക്കുന്ന ഭാരത്തിന് അനുസൃതമായി നിരക്ക് നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം തൊഴിലാളികള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിശോധിക്കും. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് സ്ലാബുകളായി തിരിച്ച് നിരക്ക് നിശ്ചയിക്കണമെന്നതാണ് അഭിപ്രായം. തീര്‍ത്ഥാടകരുടെ ഭാരം കണക്കാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ സ്വയം സ്ലാബ് വെളിപ്പെടുത്തുന്ന തരത്തിലാകും സംവിധാനം.
എണ്‍പതു കിലോ വരെ ഒരു നിരക്കും മുകളിലേക്ക് ഉയര്‍ന്ന നിരക്കും എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ ആകും നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: