സന്നിധാനം: ശബരീശ ദര്‍ശനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ദേവസ്വം ബോര്‍ഡ് തത്വത്തില്‍ തീരുമാനിച്ചു. ഇതിന്റെ തുടര്‍ നടപടികള്‍ ഈ തീര്‍ത്ഥാടനകാലം കഴിഞ്ഞാല്‍ ഉടന്‍ ആരംഭിക്കും.
പതിനെട്ടാം പടി കയറി എത്തുന്ന തീര്‍ത്ഥാടകനെ നേരിട്ട് ശ്രീകോവിലിലേക്ക് കടത്തിവിട്ട് ദര്‍ശനം അനുവദിക്കാനാണ് ആലോചന. ഇതിനായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ദേവസ്വം ബോര്‍ഡ് തുടക്കമിട്ടുകഴിഞ്ഞു.
മുന്‍പ് ജി. രാമന്‍ നായര്‍ പ്രസിഡന്റായിരുന്നപ്പോള്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ ചില പഠനങ്ങള്‍ നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. കൊടിമരച്ചുവട്ടില്‍ നിന്നും ബലിക്കല്‍പ്പുരയിലൂടെ അകത്തേക്ക് കടക്കുന്നതിനാല്‍ തീര്‍ത്ഥാടകന് മൂന്നു മിനിറ്റിലേറെ അയ്യപ്പ ദര്‍ശനം സാധ്യമാകും. ഇതാണ് ആലോചനയിലുള്ള സംവിധാനത്തിന്റെ വലിയ ഗുണം. ഇത് തീര്‍ത്ഥാടകരെ സംബന്ധിച്ച് പ്രത്യേക അനുഭവമാകും.
നിലവില്‍ പതിനെട്ടാം പടി കയറി ഇടത്തേക്ക് തിരിഞ്ഞ് ഫ്‌ളൈ ഓവറിലുടെ താഴെയിറങ്ങി ശ്രീകോവിലിന്റെ വശത്തുകൂടി മൂന്നു നിരകളായാണ് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. ഇതിനിടെ ശ്രീകോവിലിന് നേരെയെത്തുന്ന ഏതാനും സെക്കന്‍ഡ് മാത്രമാണ് ഭക്തന് ദര്‍ശനം സാധ്യമാവുക. വലിയ തിരക്കില്‍ പലപ്പോഴും അതും സാധ്യമാകണമെന്നില്ല.
പുതിയ രീതിനടപ്പായാല്‍ ഇത്തരം പരാതിക്ക് ഒരു പരിധിവരെ പരിഹാരമാകും.
ബലിക്കല്ലിന്റെ ഇരു വശങ്ങളില്‍ കൂടിയും ബലിക്കല്‍പ്പുരയുടെ ഇരു വശങ്ങളിലെ ചെറിയ ഗേറ്റുകള്‍ വഴിയും തീര്‍ത്ഥാടകരെ അകത്തേക്ക് പ്രവേശിപ്പിക്കാനുള്ള സാധ്യതകളാണ് തേടുന്നത്. ഇത് വിജയകരമായാല്‍ ശ്രീകോവിലിനെ ചുറ്റിയുള്ള മേല്‍പ്പാലം ഒഴിവാക്കാമെന്നതും നേട്ടമാണ്.
ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരെ മാളികപ്പുറം വഴി ചന്ദ്രാനന്ദന്‍ റോഡില്‍ എത്തിക്കാനുള്ള ഇരുമ്പു പാലവും വിഭാവനം ചെയ്യുന്നു. നിലവിലുള്ള ബെയ്ലിപ്പാലം ഇവിടേക്കുള്ള കുത്തിറക്കവും പടിക്കെട്ടുകളും കാരണം തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്നില്ല.
ഇതിനു പരിഹാരമായി ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്ന പുതിയ ഇരുമ്പു പാലം വലിയ ഉയരത്തിലാണ് നിര്‍മ്മിക്കുക. മാളികപ്പുറത്തു നിന്നും ചന്ദ്രാനന്ദന്‍ റോഡിലേക്ക് ദേവസ്വം ഭൂമിയുടെ അതിരിലൂടെ എത്തുന്ന തരത്തിലാണ് ഇരുമ്പു പാലം നിര്‍മ്മിക്കുക.
നെയ്യ് വിളക്ക് സമര്‍പ്പിക്കാന്‍ ഭക്തര്‍ക്ക് അവസരം
ശബരിമല: സന്നിധാനത്ത് ഭഗവാന്റെ ഇഷ്ടവഴിപാടായ നെയ്യ് വിളക്ക് സമര്‍പ്പിക്കുവാന്‍ ഭക്ത ജനങ്ങള്‍ക്ക് അവസരം. നെയ് വിളക്ക് സമര്‍പ്പണത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്തും ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എ അജികുമാറും ചേര്‍ന്ന് സന്നിധാനത്ത് നിര്‍വഹിച്ചു.
ഈ മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതല്‍ ദീപാരധന വരെയാണ് ഭക്തര്‍ക്ക് നെയ് വിളിക്ക് സമര്‍പ്പിക്കാന്‍ അവസരം. ഒരു നെയ്യ് വിളക്കിന് 1,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്ഷേത്രത്തിന് സമീപമുള്ള അഷ്ടാഭിഷേക കൗണ്ടറില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം. തുടര്‍ന്ന് നെയ്യ് വിളക്ക് സമര്‍പ്പിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി നാഥ്, എഇഒ ശ്രീനിവാസന്‍, സോപാനം സ്പെഷ്യല്‍ ഓഫീസര്‍ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: