ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷനെ നായയോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് ഭായ് ജഗ്താപിനെതിരെ ബിജെപി നേതാവ് കിരിത് സോമയ്യ പരാതി നല്‍കി.
തെരഞ്ഞെടുപ്പ് കമ്മിഷനും മുംബൈ പോലീസ് കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയത്. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ഇവിഎമ്മിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും പഴിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രധാനമന്ത്രിയുടെ നായയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം. എന്നാല്‍ തന്റെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ തയാറല്ലെന്ന നിലപാടിലാണ് ഭായ് ജഗ്താപ്. പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ പറഞ്ഞതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക