ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്‌തോത്രം ദിനവും ചൊല്ലുന്നത് ഉത്തമമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും കനകധാരാ സ്‌തോത്രജപം ഉത്തമമാണ്.
ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയില്‍ ദരിദ്രയായ ഒരു സ്ത്രീയുടെ വീട്ടിലെത്തിയെന്നും അവിടെ അദ്ദേഹത്തിന് കൊടുക്കാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഭിക്ഷാടനത്തിന് എത്തിയ ശങ്കരനെ വെറും കയ്യോടെ വിടാൻ മനസ് തോന്നാത്ത ആ സ്ത്രീ ഭക്തിയോടെ നിറഞ്ഞ മനസ്സോടെ ഒരു ഉണക്കനെല്ലിക്ക ശങ്കരന് നല്‍കുകയായിരുന്നു.
ഒന്നുമില്ലായ്മയിലും ദാനം ചെയ്യാനുള്ള ആ സ്ത്രീയുടെടെ മഹത്വം മനസിലാക്കിയ ശങ്കരൻ അവിടനിന്നുതന്നെ കനകധാരാസ്‌തോത്രം രചിച്ചുവെന്നും ആ സ്തോത്രം പൂര്‍ണമായതോടെ ലക്ഷ്മീദേവി സ്വര്‍ണ നെല്ലിക്കകള്‍ ആ സ്ത്രീയുടെ മേല്‍ വര്‍ഷിച്ചുവെന്നുമാണ് ഐതിഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: