Career

എംബിഎ, പിഎച്ച്ഡി റഗുലര്‍ കോഴ്‌സുകളില്‍ പഠനാവസരങ്ങളുമായി ഐഐഎം മുംബൈ

Published by

ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iimmumbai.ac.in/admission-2025
ഐഐഎം ക്യാറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തിയാണ് അഡ്മിഷന്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) മുംബൈ 2025 വര്‍ഷത്തെ എംബിഎ, പിഎച്ച്ഡി റഗുലര്‍ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങളുടെ ചുവടെ.

മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ), 2 വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സ്. ഡാറ്റാ സയന്‍സ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്. ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് ആന്‍ഡ് അക്കൗണ്ടിങ്, മൈക്രോ ഇക്കണോമിക്‌സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന്‍ ലേണിംഗ് ടെക്‌നിക്‌സ്, കോര്‍പ്പറേറ്റ് ഫിനാന്‍സ്, സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ് ബിസിനസ് റിസര്‍ച്ച് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. ഊര്‍ജസ്വലരായ യുവ മാനേജര്‍മാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

എംബിഎ (ഓപ്പറേഷന്‍സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്). 2 വര്‍ഷം, മാനുഫാക്ചറിങ്, പ്രോജക്ട് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, ഹ്യൂമെന്‍ റിസോഴ്‌സസ്, ഫിനാന്‍സ്, അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷ്യന്‍ ലേണിങ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ്, വെയര്‍ ഹൗസ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, മാനേജീരിയല്‍ കമ്യൂണിക്കേഷന്‍ മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും.

എംബി(സസ്റ്റൈനബിലിറ്റി മാനേജ്‌മെന്റ്), 2 വര്‍ഷം, ഇന്‍ഡസ്ട്രിയല്‍ സസ്റ്റൈനബിലിറ്റി മാനേജ്‌മെന്റ്, ബിസിനസ് സ്ട്രാറ്റജി, സേഫ്റ്റി മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അടക്കമുള്ള വിഷയങ്ങള്‍ പഠിപ്പിക്കും.
പ്രവേശന യോഗ്യത: 50 ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബിരുദം. (എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45% മാര്‍ക്ക് മതി). അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.

ഐഐഎം ക്യാറ്റ്-2024 സ്‌കോര്‍ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍. വിശദവിവരങ്ങളടങ്ങിയ ബ്രോഷ്യര്‍ www.iimmumbai.ac.in /admission-2025 ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 2000 രൂപ. എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപ മതി. ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം.

രണ്ടുവര്‍ഷത്തെ എംബിഎ പ്രോഗ്രാമിന് ട്യൂഷന്‍ ഫീസ് അടക്കം മൊത്തം 21 ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. മെസ്സ് ചാര്‍ജ് ഇതിന് പുറമെ നല്‍കണം. പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക