തിരുവനന്തപുരം: സുരേഷ് ഗോപിയുടെ തൃശൂരിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തും കേന്ദ്ര സഹായത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഒരേ പദ്ധതിയാണ്. ആകാശപാതാ പദ്ധതി. ട്രാഫിക് വര്‍ധിച്ചതോടെ നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനാണ് ഈ ആകാശപാത ഒരുക്കിയിരിക്കുന്നത്.
തൃശൂരിലെ ആകാശ പാത ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായി. കേരളത്തില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു ആകാശനടപ്പാത. 8 കോടി രൂപയാണ് ഈ ആകാശപാതയ്‌ക്കുള്ള നിര്‍മ്മാണച്ചെലവ്. . കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാതയുമാണ് ഇത്. കേന്ദ്രഫണ്ട് കൊണ്ട് നിർമ്മിച്ച തൃശൂരിലെ ആകാശപാതയുടെ ഉദ്ഘാടനം ഒരു ഇടത്പക്ഷ പരിപാടിയാക്കി മാറ്റുന്നതിന്റെ ഭാഗമായി സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നില്ല. ഇത്തരം ഒഴിച്ചുനിര്‍ത്തല്‍ ശരിയല്ലെന്നും കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആകാശപാത നിർമ്മിച്ചതെന്നും സുരേഷ് ഗോപി പിന്നീടൊരു ദിവസം അവിടം സന്ദര്‍ശിച്ചപ്പോള്‍ ഇടത് പക്ഷത്തെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ആകാശ പാതയ്‌ക്ക് മുകളിലേയ്‌ക്ക് കയറാൻ സ്റ്റെപ്പുകൾക്ക് പുറമേ ലിഫ്റ്റ് സംവിധാനവും ഉണ്ട്
കുറെക്കാലമായി കോട്ടയത്തെ ആകാശപ്പാത നിര്‍മ്മിക്കാന്‍ ശ്രമം തുടങ്ങിയിട്ട്. പക്ഷെ ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഈ ആകാശപ്പാതയുടെ തൂണുകള്‍ പരിശോധിച്ചപ്പോള്‍ തുരുമ്പ് പിടിച്ചതിനാല്‍ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. പാലക്കാട് ഐഐടിയും ചെന്നൈയിലെ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് സെന്‍ററും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബലക്ഷയം കണ്ടെത്തിയത്. പ്രധാനതൂണുകളൊഴികെ മറ്റെല്ലാ തൂണുകളും തുരുമ്പിച്ചു. തിരുവഞ്ചൂര്‍ ഒരു തട്ടിക്കൂട്ട് പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണെന്നും ഇതിനായി ചെലവഴിച്ച മുഴുവന്‍ തുകയും തിരിച്ചടയ്‌ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: