തിരുവനന്തപുരം: സത്യവാങ്മൂലവും സമ്മതപത്രവും തയ്യാറാക്കാന്‍ 50 രൂപയുടെ മുദ്രപത്രം മതിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലവും സമ്മതപത്രവും മറ്റും നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.1959ലെ കേരള സ്റ്റാമ്പ് ആക്ട് പ്രകാരം ഇത്തരം കാര്യങ്ങള്‍ക്ക് 50 രൂപയുടെ മുദ്രപത്രം മതിയെന്ന് നിര്‍ദേശിക്കുന്നതായി തദ്ദേശ വകുപ്പ് ഡയറക്ടര്‍ (റൂറല്‍) അറിയിച്ചു. എന്നാല്‍ നോട്ടറി അറ്റസ്റ്റേഷന് 100 രൂപയുടെ മുദ്രപത്രം വേണം. തദ്ദേശ വകുപ്പ് മന്ത്രിയുടെ പരാതി പരിഹാരം പോര്‍ട്ടലിലും ചില തദ്ദേശസ്ഥാപനങ്ങള്‍ 200 രൂപയുടെ മുദ്രപത്രത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് പരാതി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: