India

കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി മാരുതി സുസുക്കി ; വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് 30 ലക്ഷം കാറുകൾ

Published by

ന്യൂഡൽഹി ; ഇന്ത്യയിലെ ഒന്നാം നമ്പർ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്ക് കയറ്റുമതിയുടെ കാര്യത്തിൽ പുതിയ റെക്കോർഡ് . വിദേശരാജ്യങ്ങളിലേക്ക് മാരുതി സുസുക്കി കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 30 ലക്ഷം കവിഞ്ഞു.

നേരത്തെ മാരുതി സെലേറിയോ, ഫ്രാങ്ക്‌സ് ജിസ്‌നി, ബലേനോ, സിയാസ്, ഡിസയർ മോഡലുകളുടെ 1053 കാറുകൾ ഗുജറാത്തിലെ പിപാവോ തുറമുഖത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. ഇതോടെ ആകെ കയറ്റുമതി ചെയ്ത മാരുതി കാറുകളുടെ എണ്ണം 30 ലക്ഷം കടന്നു. ഈ റെക്കോർഡ് കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഓട്ടോമൊബൈൽ കമ്പനിയാണ് മാരുതി സുസുക്കി.

ഇന്ത്യയുടെ മാരുതി ഉദ്യോഗ്, ജപ്പാനിലെ സുസുക്കി കോർപ്പറേഷൻ എന്നിവയുടെ സംയുക്ത സംരംഭമാണ് മാരുതി സുസുക്കി. 1987ൽ ഹംഗറിയിലേക്ക് 500 കാറുകൾ അയച്ചുകൊണ്ടാണ് മാരുതി സുസുക്കിയുടെ കയറ്റുമതി ആരംഭിച്ചത്. 2012-13ൽ കയറ്റുമതി 10 ലക്ഷമായി.

ഇന്ത്യൻ കാർ വിപണിയിലും, കയറ്റുമതി വിപണിയിലും മാരുതി സുസുക്കിയാണ് മുന്നിൽ. ഒക്ടോബറിൽ 33,168 കാറുകൾ കയറ്റുമതി ചെയ്തു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by