India

മസ്ജിദുകളിൽ കയറിയിറങ്ങി ; വഖഫ് ബോർഡ് വിഷയം , ജ്ഞാൻ വാപി മസ്ജിദ് തർക്കത്തിൽ ഇടപെടാൻ ശ്രമം : മ്യാന്മാർ സ്വദേശി അബ്ദുള്ള അറസ്റ്റിൽ

Published by

ലക്നൗ : രാജ്യത്തെ വഖഫ് ബോർഡ് വിഷയം , ജ്ഞാൻ വാപി മസ്ജിദ് തർക്കം എന്നിവയുമായി ബന്ധപ്പെട്ട് മുസ്ലീങ്ങളിൽ നിന്ന് അഭിപ്രായശേഖരണം നടത്താൻ ശ്രമിച്ച മ്യാന്മാർ സ്വദേശി പിടിയിൽ ..ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് എടിഎസ് സംഘം അബ്ദുള്ളയെ അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ നിയമവിരുദ്ധമായ കടന്നുകയറ്റത്തിൽ ഉൾപ്പെട്ട യെ കുറിച്ച് വാരണാസി എടിഎസിന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു .അന്വേഷണത്തിൽ ഇയാൾ വ്യാജ ആധാർ കാർഡുമായി, ജ്ഞാനവാപിയിൽ എത്തിയതായി വ്യക്തമായി . അവിടെ വച്ച് തർക്കത്തിലുള്ള മസ്ജിദിനെയും, വഖഫ് വിഷയങ്ങളെയും പറ്റി മുസ്ലീങ്ങളിൽ നിന്ന് വിവരങ്ങൾ ആരായാൻ ഇയാൾ ശ്രമിച്ചിരുന്നു.

24 മണിക്കൂറിനുള്ളിൽ നഗരത്തിലെ നാല് മസ്ജിദുകളിൽ അബ്ദുള്ള എത്തിയിരുന്നു.വാരണാസിയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് അബ്ദുള്ള പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ഫോണും മൂന്ന് മെമ്മറി കാർഡുകളും അന്വേഷണ ഏജൻസി കണ്ടെടുത്തു. എടിഎസ് നടത്തിയ ചോദ്യം ചെയ്യലിൽ താൻ പശ്ചിമ ബംഗാൾ വഴി നിരവധി റോഹിങ്ക്യൻ മുസ്ലീങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതായും ഇയാൾ സമ്മതിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by